കെ.ചപ്പാത്ത് (ഇടുക്കി):കോടതിവിധിയെ സ്വാധീനിക്കുംവിധം പ്രസംഗിച്ച കേന്ദ്രമന്ത്രി പി. ചിദംബരത്തെ ജയിലിലടയ്ക്കണമെന്ന് കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍. ബാലകൃഷ്ണപിള്ള. മുല്ലപ്പെരിയാര്‍ സമരപ്പന്തലില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം. 2 ജി സ്‌പെക്ട്രം കേസില്‍ പങ്കുള്ള ചിദംബരത്തെ നേരത്തെ അകത്തിട്ടിരുന്നെങ്കില്‍ രാജ്യം രക്ഷപ്പെട്ടേനെ. ചിദംബരത്തിനെതിരെ സുപ്രിം കോടതിയിലുള്ള തിരഞ്ഞെടുപ്പ് കേസില്‍ എത്രയും വേഗം ശിക്ഷ കിട്ടട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.
Comment:
ശിക്ഷിക്കപ്പെടവന്റെ സുവിശേഷം . ജയിലില്‍ വല്യ കുഴപ്പമില്ലെന്നു കൂടിപറയാമായിരുന്നു. കുളി, തേവാരം, ഭക്ഷണം-എല്ലാം കിറുകൃത്യം . -കെ എ സോളമന്‍
ജയിലിലടച്ചാല്‍ അതിന്‍റെ ചെലവും ജനം കൊടുക്കണ്ടേ. അതിലും നല്ലത് കുറെ പിന്നുകള്‍ വലിപ്പിച്ചാല്‍ മതി. വായില്‍ നിന്ന് പുറത്തു വീണത് തിരികെ വായിലേക്ക് തിരുകി കയറ്റാന്‍ സാധിക്കുമോ?
ReplyDeleteHai Shenoi saar, how do you do?
ReplyDelete