Wednesday, 21 December 2011

എം.കെ.സാനുവിന്‌ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌


ന്യൂദല്‍ഹി: ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ എം.കെ.സാനുവിന്‌ ലഭിച്ചു. ‘ബഷീര്‍: ഏകാന്ത വീഥിയിലെ അവധൂതന്‍’ എന്ന ജീവചരിത്ര ഗ്രന്ഥത്തിനാണ്‌ അവാര്‍ഡ്‌. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ്‌ അവാര്‍ഡ്‌.
ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്‌ ഉണ്ടാകും. വൈക്കം മുഹമ്മദ് ബഷീറിനെപ്പറ്റി മലയാളത്തിലിറങ്ങിയ ഏറ്റവും സമഗ്രവും കൃത്യവുമായ ജീവചരിത്രക്കുറിപ്പാണു ബഷീര്‍- ഏകാന്തവീഥിയിലെ അവധൂതന്‍. മലയാളത്തിലെ ജീവചരിത്ര രചനാ മേഖലയില്‍ ഏറെ കനപ്പെട്ട സംഭവനങ്ങള്‍ നല്‍കിയ എഴുത്തുകാരനാണ് സാനു.

Comment: That is great !

2 comments: