ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് കത്തെഴുതി. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ പ്രധാനമന്ത്രി തത്കാലം ഇടപെടരുതെന്നാണ് ജയലളിതയുടെ ആവശ്യം. മുല്ലപ്പെരിയാര്‍ തകര്‍ന്നാലുണ്ടാകുന്ന ആഘാതത്തെ കുറിച്ചു പഠിക്കാന്‍ വിദഗ്ദ്ധ സംഘത്തെ രൂപീകരിക്കാന്‍ തീരുമാനിച്ചതിനെയും ജയലളിത കത്തില്‍ വിമര്‍ശിച്ചു. കേരളത്തിന്റെ ഗൂഢതന്ത്രങ്ങള്‍ക്ക് വഴങ്ങിയാണ് പ്രധാനമന്ത്രി ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയതെന്നും ജയ ആരോപിച്ചു. ഈ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Comment: ഇതെന്താ ഇങ്ങനെ ? വേറെ ലോകരാഷ്ട്രമാണോ തമിഴ് നാട് ?. ഇടപെടണമെന്നു ആവശ്യ പ്പെട്ടാല്‍ തന്നെ ഇടപെടാത്ത ആളാണ് പ്രധാനമന്ത്രി. അപ്പോള്‍ പിന്നെ ഇടപെടരുതെന്നു പറഞ്ഞാല്‍ എങ്ങനെ ശരിയാകും ?
-കെ എ സോളമന്‍
HRIDAYAM NIRANJA XMAS, PUTHUVALSARA AASHAMSAKAL................
ReplyDeleteAashamsakal Sri Jayaraj.
ReplyDelete-K A Solaman