Saturday, 24 December 2011

സത്യം മാത്രമേ പറഞ്ഞിട്ടുള്ളു: മന്ത്രി പി.ജെ. ജോസഫ്‌


Posted on: 24 Dec 2011

കോട്ടയം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ താന്‍ സത്യം മാത്രമേ പറഞ്ഞിട്ടുള്ളൂവെന്ന് മന്ത്രി പി.ജെ. ജോസഫ്. കേരള കോണ്‍ഗ്രസ്-എം. സ്റ്റിയറിങ് കമ്മിറ്റിയോഗത്തിനുശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിമാര്‍ പ്രശ്‌നം പെരുപ്പിച്ചുകാട്ടി ഭീതി പരത്തരുതെന്ന സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്‌നത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയില്‍ നിന്നും തട്ടേയെ ഒഴിവാക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു. തികച്ചും പക്ഷപാതപരമായാണ് തട്ടെ പ്രവര്‍ത്തിക്കുന്നതെന്നം ഇവര്‍ക്കെതിരെ നേരത്തെതന്നെ നടപടി വേണ്ടിയിരുന്നുവെന്നും ജോസഫ് പറഞ്ഞു.
Coment: ഡിസംബര്‍ അഞ്ചിന് പൊട്ടുമെന്നും, അല്ല ഒന്‍പതിനാണ് മുല്ലപ്പെരിയാര്‍ പൊട്ടുന്നതെന്നും പറഞ്ഞതു സത്യ മായിരുന്നോ മന്ത്രി ? മന്ത്രിയാകുംപോള്‍ അല്പമെങ്കിലും ഉത്തരവാദിത്തിത്തോടെ  സംസാരിക്കെണ്ടേ ? നവവത്സരത്തിലെങ്കിലും പൊട്ടുമോ മന്ത്രി ?
-കെ എ സോളമന്‍

No comments:

Post a Comment