ആലോചന, എസ് എല്‍ പുരം
രജി ന : A 249 /10
എസ് എല്‍ പുരം പി ഒ, 688523 ഫോ 914202085
മുല്ലപ്പെരിയാര്‍ : പരിഹാരം അണ്ണാഹസാരെ ടീമിനെ ഏല്പിക്കണം-ആലോചന
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ രാഷ്ട്രീയ പാര്‍ടികളുടെ നിലപാട് സംശയകരമാണെന്നും കര്‍ഷകആത്മഹത്യയില്‍ നിന്നു ജനശ്രദ്ധ തിരിച്ചു വിടുന്നതിനുള്ള രാഷ്ട്രീയതന്ത്ര മായിരുന്നു മുല്ലപ്പെരിയാര്‍ പ്രശ്നമെന്നും എസ് എല്‍ പുരം ആലോചന സാംസ്കാരിക കേന്ദ്രം നിരീക്ഷിച്ചു. പിറവം ഉപ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു ജനങ്ങളെ യാകെ മുള്‍മുനയില്‍ നിര്‍ത്തേണ്ട ആവശ്യ മില്ലയിരുന്നു . ശരിയായ പഠനമില്ലാതെ ഡാം അപകടത്തിലാണെന്ന പ്രചരണം മന്ത്രി പി.ജെ. ജോസഫ് ഉള്‍പെടെഉള്ളവര്‍ നടത്തിയത് പ്രതിഷേധാര്‍ഹമാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രണ്ടു സംസ്ഥാനങ്ങളിലെയും നേതാക്കള്‍ വൈകാരികമായി സമീപിക്കുന്നതു കൊണ്ട് പ്രശ്ന പരിഹാരം അണ്ണാഹസാരെ ടീമിനെ ഏല്പിക്കണം . ഏതുരാഷ്ട്രീയ കക്ഷിയെക്കാളും ഇന്ന് ജനങ്ങള്‍ക്ക് സ്വീകാര്യ മായിട്ടുള്ളത് അണ്ണാഹസാരെയും സംഘവു മാണ്.എന്‍ മഹേശ്വര കുറുപ് ആധ്യക്ഷം വഹിച്ച യോഗത്തില്‍ ആലോചന പ്രസിഡന്റ് പ്രൊഫ കെ എ സോളമന്‍ പ്രബന്ധം അവതരിപ്പിച്ചു പ്രസംഗിച്ചു. എഴുത്തുകാരനും കാര്‍ട്ടൂണിസ്റ്റുമായ സാബ്ജി, തൈപ്പറമ്പില്‍ പ്രസാദ് , എന്‍ ചന്ദ്രഭാനു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രൊഫ കെ എ സോളമന്‍
പ്രസിഡന്റ് ,ആലോചന 5 -12 -2011
No comments:
Post a Comment