Monday, 26 December 2011

കേരളത്തെ ഉപദേശിക്കണമെന്ന് ജയലളിത



കേരളത്തെ ഉപദേശിക്കണമെന്ന് ജയലളിത
ചെന്നൈ: പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ കേരളത്തെ ഉപദേശിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനോട് ആവശ്യപ്പെട്ടു. രണ്ട് ദിവസത്തെ തമിഴ്നാട് സന്ദര്‍ശനത്തിനായെത്തിയ പ്രധാനമന്ത്രിയുമായി രാജ്ഭവനില്‍ നടത്തിയ കൂടിക്കാഴ്ചക്കിടയിലാണ് ജയലളിത ആവശ്യമുന്നയിച്ചത്.
മുല്ലപ്പെരിയാര്‍ വിഷയത്തിലും കൂടംകുളം ആണവപദ്ധതിയുടെ കാര്യത്തിലും ഇരുവരും ചര്‍ച്ച നടത്തി. കൂടിക്കാഴ്ച 40 മിനുട്ട് നീണ്ടുനിന്നു.


Comment: ഉപദേശിക്കാന്‍ അങ്ങോട്ടു  ചെന്നപ്പോള്‍ ഉപദേശം ഇങ്ങോട്ട് !
-K A Solaman

No comments:

Post a Comment