Posted on: 25 Dec 2011

പെരിന്തല്‍മണ്ണ: ഇന്ത്യയില്‍ 15 ശതമാനം പേരേ സ്‌കൂള്‍തലം കഴിഞ്ഞ് കോളേജ് വിദ്യാഭ്യാസതലത്തിലേക്കെത്തുന്നുള്ളൂവെന്നും ഇത് ഉടന്‍ ഇരട്ടിയാക്കാനാണ് ശ്രമമെന്നും കേന്ദ്രമന്ത്രി കപില്‍ സിബല്‍ പറഞ്ഞു.
220 മില്യന്‍ കുട്ടികളുണ്ട് രാജ്യത്ത്. പക്ഷേ, നൂറില്‍ 85 പേരും സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞാല്‍ കോളേജില്‍ എത്തുന്നില്ല. പാശ്ചാത്യനാടുകളില്‍ 40 മുതല്‍ 70 ശതമാനംവരെ കുട്ടികള്‍ക്ക് കോളേജ് വിദ്യാഭ്യാസം ലഭിക്കുന്നുണ്ട്''. അലിഗഢ് മുസ്‌ലിം സര്‍വകലാശാലയുടെ മലപ്പുറം കാമ്പസ് പെരിന്തല്‍മണ്ണ പട്ടാമ്പി റോഡിലെ ചേലാമലയില്‍ നാടിന് സമര്‍പ്പിച്ച് സംസാരിക്കുയായിരുന്നു അദ്ദേഹം. ആകാശം എന്റെ സ്വപ്നമാണ്. വരും നാളുകളില്‍ മുസ്‌ലിം കുട്ടികള്‍ക്ക് കൂടുതല്‍ ആകാശങ്ങള്‍ ലഭ്യമാകും-കേന്ദ്രമന്ത്രി പറഞ്ഞു.
Comment: അട്ടിമറിക്കാരെ വിളിച്ചിരുത്തിയാണ് ചില കോളേജില്‍ ഇപ്പൊ ക്ളാസ് നടത്തിക്കൊണ്ടു പ്പോകുന്നത് . വിദ്യാര്‍ഥികളുടെ എണ്ണം ഇരട്ടിയാക്കാന്‍ നോക്കുകൂലികാരെക്കൂടി കൂട്ടും .
-കെ എ സോളമന്‍
No comments:
Post a Comment