Thursday, 22 December 2011

മാധ്യമങ്ങള്‍ 'ചൈനപ്പേടി' സൃഷ്ടിക്കുന്നുവെന്ന് ഫാറൂഖ്



ന്യൂഡല്‍ഹി: ചൈന നമ്മുടെ അതിര്‍ത്തിയില്‍ അതിക്രമിച്ചുകടക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രചാരണം മാധ്യമങ്ങള്‍ സൃഷ്ടിച്ച 'ചൈനപ്പേടി'മാത്രമാണെന്ന് കേന്ദ്രമന്ത്രിയും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

നമ്മുടെ അതിര്‍ത്തി സുശക്തമാണ്. ചൈനയ്ക്കും നമുക്കും അവരവരുടേതായ സമ്മര്‍ദങ്ങളുണ്ട്. ഇക്കാര്യത്തില്‍ വേവലാതിപ്പെടുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ ചൈന ബങ്കറുകള്‍ നിര്‍മിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചൈന ഇന്ത്യയിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിക്കുന്നില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും പാര്‍ലമെന്റിനു പുറത്ത് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
 
Comment: ജനത്തെ ഭയപ്പെടുത്തി നിര്‍ത്തുക  ഒരു ഭരണ തന്ത്രമാണ് ഫാറൂക്ക് ജി. രാഷ്ട്രീയക്കാര്‍ ചെയ്തിരുന്ന കാര്യം ഇപ്പോള്‍ ചാനെലുകള്‍ ഏറ്റെടുത്തിരിക്കെന്നന്നെയുള്ളൂ .  ചാനലുകള്‍ വിചാരിച്ചാല്‍ ഭരണം തന്നെ മാറ്റി എടുക്കാമെന്ന്   മാധ്യമരാജാവ്     എല്ലയറ്റ്    കാര്‍വര്‍    ഒരു ജെയിംസ്‌ ബോണ്ട്‌   സിനിമയില്‍   പറഞ്ഞിട്ടുണ്ട്   .
-കെ  എ  സോളമന്‍
 

2 comments: