Saturday, 24 December 2011

മുല്ലപ്പെരിയാര്‍: വയലാര്‍ രവി വൈക്കോയുമായി ചര്‍ച്ച നടത്തി


ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രമന്ത്രി വയലാര്‍ രവി എം.ഡി.എം.കെ നേതാവ് വൈക്കോയുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. അരമണിക്കൂറോളം ഇവര്‍ സംസാരിച്ചു. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് വയലാര്‍ രവി വൈക്കോയുമായി ചര്‍ച്ച നടത്തിയത്.
പ്രകോപനപരമായ അക്രമ സമരം നിര്‍ത്തണമെന്നു വൈക്കോയോടു വയലാര്‍ രവി ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള സമരം തുടര്‍ന്നാല്‍ പ്രശ്നം പരിഹരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അണക്കെട്ടു തകര്‍ക്കുന്ന തരത്തിലുള്ള പ്രതീകാത്മക സമരങ്ങള്‍ കേരളത്തില്‍ നടത്തിയതും അണക്കെട്ട് ഉടന്‍ തന്നെ നീക്കം ചെയ്യും എന്ന തരത്തിലുള്ള ചില മന്ത്രിമാരുടെ പ്രസ്താവനകളുമാണു പ്രകോപനം സൃഷ്ടിച്ചതെന്നു വൈക്കോ മറുപടി പറഞ്ഞു.

Comment: വക്ക-വക്ക എന്ന പാട്ട് ഇനി മുതല്‍ വൈക്കോ-വയല എന്ന് മാറ്റി മൂളേണ്ടതാണ്
-കെ എ സോളമന്‍

No comments:

Post a Comment