തിരുവനന്തപുരം: 485 തസ്തികളിലേക്കുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി ഏപ്രില്‍ 30 വരെ നീട്ടാന്‍ പി.എസ്.സി തീരുമാനിച്ചു. രണ്ടു തവണ കമ്മീഷന്‍ തള്ളിയ നിര്‍ദേശം മന്തിസഭ വീണ്ടും കമ്മീഷന്റെ പരിഗണനയ്ക്ക് അയച്ച സാഹചര്യത്തിലാണ് കാലാവധി നീട്ടാന്‍ പി.എസ്.സി തീരുമാനിച്ചത്. പ്രത്യേക യോഗം ചേര്‍ന്നാണ് പി.എസ്.സി ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
250- ലേറെ റാങ്ക്‌ലിസ്റ്റുകള്‍ ഡിസംബര്‍ 31 ന് കാലാവധി കഴിയുകയാണ്. ഇവയുള്‍പ്പെടെയുള്ള ലിസ്റ്റുകള്‍ ഏപ്രില്‍ 30 വരെ നീട്ടണമെന്നായിരുന്നു സര്‍ക്കാര്‍ ശുപാര്‍ശ. എന്നാല്‍ ഇത് പി.എസ്.സി നിരസിക്കുകയായിരുന്നു. സര്‍ക്കാരിന്റെ ആവര്‍ത്തിച്ചുള്ള ശുപാര്‍ശയും കമ്മീഷന്‍ തള്ളി. ഇതില്‍ കഴിഞ്ഞ മന്ത്രിസഭായോഗം അതൃപ്തി രേഖപ്പെടുത്തുകയും ശുപാര്‍ശ വീണ്ടും അയക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. കമ്മീഷന്‍ നടപടിക്കെതിരെ മുഖ്യമന്ത്രി രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തു. വെള്ളിയാഴ്ച നാലു മണിക്ക് മുന്‍പ് പി.എസ്.സിയുടെ തീരുമാനം അറിയിക്കണമെന്നായിരുന്നു സര്‍ക്കാര്‍ കമ്മീഷനു നല്‍കിയിയ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
Comment: PSC understood the power of an elected Government.
-K A Solaman
No comments:
Post a Comment