Friday 16 December 2011

വിതുരയില്‍ പെന്റാ വാലന്റ് പ്രതിരോധമരുന്ന് കഴിച്ച നവജാത ശിശു മരിച്ചു


തിരുവനന്തപുരം: വിതുരയിലെ പ്രാഥമിക സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് ബുധനാഴ്ച രാവിലെ പെന്റാ വാലന്റ് പ്രതിരോധമരുന്ന് കഴിച്ച നവജാത ശിശുവിനെ  ഇന്നലെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തി. വിതുര മരുതുംമൂട് പരപ്പാറ ഷഹരിയാര്‍ മന്‍സിലില്‍ ഷമീര്‍, ഷാജില ദമ്പതികളുടെ 59 ദിവസം പ്രായമായ അന്‍സി എന്ന നവജാതശിശുവാണ് മരിച്ചത്.  പെന്റാവാലന്റ് പ്രതിരോധ മരുന്നിന്റെ ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി ബുധനാഴ്ച രാവിലെയാണ്  അന്‍സിക്ക് മരുന്ന് കൊടുത്തത്. മറ്റ് രോഗങ്ങളൊന്നുമില്ലാതിരുന്ന കുട്ടിയെ രാവിലെ അബോധാവസ്ഥയില്‍ കണ്ടതിനെ തുടര്‍ന്നാണ് മാതാവും കുട്ടികളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ കുട്ടി മരിച്ചതായി സ്ഥിരീകരിക്കുകയും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോവുകയുമായിരുന്നു. കുട്ടിയുടെ പിതാവ് ഷമീര്‍ വിദേശത്താണ്. പിതാവ് വെള്ളിയാഴ്ച വന്നതിന് ശേഷം മാത്രമേ മൃതദേഹം സംസ്‌ക്കരിക്കുകയുള്ളൂ. മൃതദേഹം മെഡിക്കല്‍ കോളെജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
 
Comment: ബഹുരാഷ്ട്ര കുത്തക കമ്പിനികളുടെ മരുന്നു പരീക്ഷണ ശാലകളാണ്  പലപ്പോഴും  മൂന്നാം രാജ്യങ്ങള്‍
-കെ എ സോളമന്‍
 

No comments:

Post a Comment