Friday, 9 December 2011

ചുവടുമാറ്റി ആഞ്ജലീന

ലോകം കണ്ട സൗന്ദര്യറാണി... ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടി.... സാധാരണഗതിയില്‍ ഇതൊക്കെ മതി ക്യാമറക്കണ്ണുകള്‍ വേട്ടയാടാന്‍ . ആഞ്ജലീന ഷൊലിയും ബ്രാഡ്പിറ്റും ആറുമക്കളുമടങ്ങിയ കുടുംബം എന്നും പലകാരണങ്ങളാലാണ് വാര്‍ത്തകളുടെ പ്രിയ കേന്ദ്രമാകുന്നത്. ഇപ്പോഴിതാ ആഞ്ജലീന തന്റെ കന്നിസംവിധാനസംരംഭവുമായി ചുവന്നപരവതാനിയില്‍ ചുവടുവെച്ചിരിക്കുന്നു.

എന്നാല്‍ സിനിമയുടെ പ്രമേയം തന്റെ നോവലിന്റെ മോഷണമാണെന്നാരോപിച്ച് ഒരു ക്രൊയേഷ്യന്‍ മാധ്യമപ്രവര്‍ത്തകന്‍ രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തിന്റെ നിര്‍മാതാവുമായി താന്‍ നേരത്തേ നോവലിന്റെ പ്രമേയം ചര്‍ച്ചചെയ്തിരുന്നുവെന്നും താനറിയാതെ സിനിമയാക്കിയെന്നുമാണ് കോടതി കയറിയ എഴുത്തുകാരന്‍ പറയുന്നത്.
Comment: ബോളിവുഡ് നടി വിദ്യാബാലന്‍ ചുവടു മാറ്റിയ വിവരം അറിഞ്ഞു  .എങ്കില്‍ പിന്നെ തന്റെ  ചുവടും  മാറ്റിയേക്കാമെന്നു ആഞ്ജലീനയും കരുതി.
-കെ എ സോളമന്‍ 

No comments:

Post a Comment