Wednesday, 7 December 2011

തമിഴ്‌നാട്ടില്‍ മലയാളികള്‍ക്ക് നേരെ ആക്രമണം


ചെന്നൈ: തമിഴ്‌നാട്ടില്‍ മലയാളികളുടെ സ്ഥാപനങ്ങള്‍ക്ക് നേരെ വീണ്ടും ആക്രമണം. ചെന്നൈയിലെ ടി നഗറില്‍ മലയാളികളുടെ ലഘുഭക്ഷണ ശാലകള്‍ അടിച്ചുതകര്‍ത്തു. ചെന്നൈ, സേലം, കോയമമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് മലയാളികള്‍ക്ക് നേരെ ആക്രമണം നടന്നത്.
രാവിലെ പത്തുമണിയോടെ ചെന്നൈയ്ക്ക് സമീപം സെയ്ദാപെട്ടിലെ ഒരു ഹോട്ടലിലേക്ക് പ്രകടനമായെത്തിയ ഒരു സംഘം ആളുകള്‍ സാധനസാ‍മഗ്രികളെല്ലാം അടിച്ചു തകര്‍ക്കുകയായിരുന്നു. അക്രമത്തില്‍ ഒരാ‍ള്‍ക്ക് പരിക്കേറ്റു. മലയാളികള്‍ക്കും കേന്രസര്‍ക്കാരിനുമെതിരെ മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധക്കാര്‍ എത്തിയത്. പോലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

Comment: ഇതിന്റെ ഉത്തരവാദിത്വം ഇവിടെ ഡാമും പൊക്കിപ്പിടിച്ചു കൊണ്ട് നടക്കുന്ന മന്ത്രി പി ജ ജോസഫിനും കൂട്ടര്‍ക്കും  വീതിച്ചു നല്‍കുന്നതു നന്നായിരിക്കും.  ഡാം പൊളിക്കണ മെന്നു പറയുന്നവര്‍ക്കാണ് കേരളത്തില്‍ ഇപ്പൊ   മാര്‍ക്കറ്റ്
-കെ എ സോളമന്‍   .

No comments:

Post a Comment