Thursday, 17 February 2011

മാര്‍ച്ച്‌ ഒന്നുമുതല്‍ പ്ലാസ്റ്റിക്‌ പാക്കറ്റുകളില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്ക്‌ വിലക്ക്‌

Posted On: Thu, 17 Feb 2011

ന്യൂദല്‍ഹി: പുകയില ഉല്‍പ്പന്നങ്ങള്‍ക്ക്‌ വിലക്കേര്‍പ്പെടുത്തിക്കൊണ്ട്‌ രാജസ്ഥാന്‍ ഹൈക്കോടതിവിധി സുപ്രീംകോടതി ശരിവെച്ചു. പാന്‍മസാല, ഇട്ക, തംപാക്‌ തുടങ്ങിയ ലഹരിവസ്തുക്കള്‍ മാര്‍ച്ച്‌ ഒന്നുമുതല്‍ പ്ലാസ്റ്റിക്‌ കവറുകളിലാക്കി വില്‍ക്കാന്‍ പാടില്ലെന്ന്‌ രാജസ്ഥാന്‍ ഹൈക്കോടതി 2008 ഡിസംബര്‍ 7 ന്‌ വിധി പ്രസ്താവിച്ചിരുന്നു. എന്നാല്‍ ഈ വിധിയില്‍ ഇളവ്‌ വരുത്തണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ പാന്‍മസാല നിര്‍മാതാക്കള്‍ സുപ്രീംകോടയിയില്‍ അപ്പീല്‍ നല്‍കുകയുണ്ടായി. ഈ അപ്പീല്‍ തള്ളിക്കൊണ്ടാണ്‌ സുപ്രീംകോടതി രാജസ്ഥാന്‍ ഹൈക്കോടതിവിധി ശരിവെച്ചത്‌.

Comment: A welcome judgment for all Indians. Next should be a ban on harmful mobile towers.

1 comment: