Thursday 24 February 2011

സുനാമി: പകുതി പണം ചെലവഴിച്ചില്ല; പണിത വീടുകള്‍ പകുതിയില്‍ താഴെ

തിരുവനന്തപുരം : സുനാമി പദ്ധതികളുടെ കാലാവധി മാര്‍ച്ചില്‍ തീരാനിരിക്കെ ചെലവഴിച്ചത്‌ ലഭിച്ച പണത്തില്‍ പകുതി മാത്രം. നിര്‍മ്മിക്കാമെന്ന്‌ ഏറ്റതിന്റെ പകുതിയില്‍ താഴെ വീടുകള്‍ മാത്രമേ 6 വര്‍ഷം കഴിഞ്ഞിട്ടും പണിതിട്ടുള്ളൂ. സുനാമി ഫണ്ട്‌ കൈകാര്യം ചെയ്തതിലെ ക്രമക്കേടും കെടുകാര്യസ്ഥതയും വ്യക്തമാക്കുന്നതാണ്‌ ഇതുസംബന്ധിച്ച കണക്കുകള്‍.

2004 ഡിസംബര്‍ 26നുണ്ടായ സുനാമി ദുരിതത്തില്‍ 240 പേരാണ്‌ കേരളത്തില്‍ മരിച്ചത്‌. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നാല്‌ പദ്ധതികളാണ്‌ സര്‍ക്കാര്‍ നടപ്പാക്കിയത്‌. സുനാമി അടിയന്തര സഹായം, സുനാമി പുനരധിവാസം, ജപ്പാന്‍ ദാരിദ്ര്യ ലഘൂകരണം, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധി എന്നിവയായിരുന്നു ഇവ. 4 പദ്ധതികളിലായിരുന്നു ഇവ. 4 പദ്ധതികളിലായി 1,441.75 കോടി രൂപ കേരളം അനുവദിക്കുകയും ചെയ്തു. ഇതില്‍ 1148 കോടിയും പുനരധിവാസത്തിനുള്ള അധിക കേന്ദ്രസഹായം ആയിരുന്നു. 10 വകുപ്പുകളിലായി 15 പദ്ധതികളാണ്‌ ഇതു പ്രകാരം സര്‍ക്കാര്‍ ഏറ്റെടുത്തത്‌.

ചെലഴിക്കാനുള്ള കാലാവധി അടുത്തമാസം തീരുമ്പോള്‍ 693.92 കോടി മാത്രമാണ്‌ ചെലവഴിച്ചിരിക്കുന്നത്‌. കിട്ടിയതിന്റെ 40 ശതമാനം 6 വര്‍ഷം ആയിട്ടും ചെലവഴിക്കാന്‍ കഴിയാതെ നഷ്ടപ്പെടുത്തി എന്നു ചുരുക്കം. ഇതേവരെ നിര്‍മ്മിച്ചു നല്‍കിയ വീടുകളുടെ കണക്ക്‌ മാത്രം മതി സുനാമി പുനരധിവാസ പ്രക്രിയയില്‍ സര്‍ക്കാര്‍ എത്ര നിരുത്തരവാദപരമായിരുന്നു എന്ന്‌ തെളിയാന്‍.

Comment: The above report can be also published in channels and dailies as one of the innumerable achievements of LDF Ministry. I can't understand the government policy to demolish the existing building for constructing the new one. The old shelter demolished and new one not constructed. Whose fault is this? The notorious 'Gilletin' machine stands still relevant.

K A solaman

No comments:

Post a Comment