Monday, 21 February 2011

കളക്ടറെ മോചിപ്പിക്കാന്‍ വീണ്ടും ചര്‍ച്ച




Posted On: Sun, 20 Feb 2011 21:48:23

ഭുവനേശ്വര്‍: മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ കളക്ടറെയും എഞ്ചിനീയറേയും മോചിപ്പിക്കുന്നതിന്‌ വീണ്ടും ചര്‍ച്ച ആരംഭിച്ചു. മാവോയിസ്റ്റുകളായ ജി.ഹരഗോപാല്‍, ആര്‍.സോമേശ്വരറാവു എന്നിവരാണ്‌ ഒറീസ ആഭ്യന്തര സെക്രട്ടറിയുമായും മറ്റ്‌ ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയത്‌. ഇതിനിടെ തടവിലായ മാവോയിസ്റ്റുകളെ മോചിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സര്‍ക്കാര്‍ മധ്യസ്ഥര്‍ വീണ്ടും സമയം ആവശ്യപ്പെട്ടു. ആഭ്യന്തര സെക്രട്ടറി യുഎന്‍ ബെഹ്‌റ രണ്ട്‌ മാവോയിസട്രേറ്റുകളുമായി നടത്തിയ ചര്‍ച്ചയില്‍ ആണ്‌ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുന്നത്‌. ഞങ്ങള്‍ മധ്യസ്ഥരായാണ്‌ പ്രവര്‍ത്തിക്കുന്നത്‌. അതുകൊണ്ടുതന്നെ കളക്ടറേയും എഞ്ചിനീയറേയും മോചിപ്പിക്കുന്നതില്‍ തങ്ങള്‍ പരമാവധി ശ്രമിക്കുമെന്നും മാവോവാദികള്‍ക്കുവേണ്ടി ഹാജരായ മധ്യസ്ഥര്‍ അഭിപ്രായപ്പെട്ടു.

Comment: Politicians are least bothered about a hapless man's fate. The Maoists should redefine their target for what they intended to achieve.

No comments:

Post a Comment