Wednesday, 16 February 2011

പിള്ളയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്



Wed 16 Feb 2011

കൊച്ചി: ഇടമലയാര്‍ കേസില്‍ സുപ്രീംകോടതി കഠിനതടവിന്‌ ശിക്ഷിച്ച മുന്‍ വൈദ്യുതി മന്ത്രി ആര്‍.ബാലകൃഷ്‌ണപിള്ളയ്ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ഇടമലയാര്‍ കേസുകള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.

വാറണ്ട് നടപ്പാക്കുന്നതിന്‌ കോടതി ഈ മാസം 19വരെ സമയം അനുവദിച്ചിട്ടുണ്ട്‌. കോടതിയില്‍ കീഴടങ്ങാന്‍ തയാറാണെന്നും ഇതിന് തിങ്കളാഴ്ച വരെ സമയം വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പിള്ള സമര്‍പ്പിച്ച ഹര്‍ജി കൊച്ചിയിലെ ഇടമലയാര്‍ പ്രത്യേക കോടതി തള്ളി. സുപ്രീംകോടതി വിധിയുടെ പകര്‍പ്പ്‌ ലഭിച്ചതായി കോടതി കക്ഷികളെ ഇന്ന്‌ അറിയിച്ചു.

Comment: In the country of Kottarakkara, Indian Supreme Court has no jurisdiction! Mr Pillai, Kerala Congress men and the Congress men decide when to surrender and where. The Supreme Court has denied an opportunity for Pillai to faint in court and get admitted in Medical Trust hospital, Kochi.

No comments:

Post a Comment