Monday, 13 January 2020

കരയരുത് പ്ളീസ്

മരടിലെ ഫ്‌ളാറ്റുകള്‍ തകരുന്നത് വേദനയോടെയാണ് ഉടമകള്‍ കണ്ടത്;

ചിലർ വിതുമ്പി, ചിലർ കരഞ്ഞു.

വിതുമ്പാനും കരയാനും എന്തിരിക്കുന്നു സഹോദരി സഹോദരന്മാരെ? .നിങ്ങൾക്ക് വേണ്ടി പങ്കിടാൻ ഞങ്ങൾ നാട്ടുകാർക്കു കണ്ണീരില്ല്. അനധികൃത നിർമ്മിതി എന്നറിഞ്ഞിട്ടും  60 ലക്ഷത്തിന്റെ ഫ്ളാറ്റ് 3-4 ലക്ഷം റേറ്റിന് നിങ്ങൾ വാങ്ങി. നിങ്ങൾക്കു തയ്യറാക്കി ന ൾ കിയ ഡോക്കുമെന്റിൽ ഇതാണ് റേറ്റ് എന്നാണ് വാർത്ത. അപ്പോൾ ഓരോ കച്ചവടത്തിലും നിങ്ങളുടെ ലാഭം
56-57 ലക്ഷം രൂപ. ടാക്സ് അടക്കേണ്ട തുകയിൽ നിങ്ങൾ വൻ ലാഭം കൊയ്തു.

ബാങ്കിൽ നിന്നെടുത്ത 60 ലക്ഷം ലോൺ തിരിച്ചടക്കേണ്ട, കിട്ടാക്കടം ഭൂഷണമാക്കിയ ബാങ്കുകൾ ലോൺ എഴുതിത്തള്ളുമ്പോൾ അതും നിങ്ങൾക്കു ലാഭം.  കോടതി വിധി പ്രകാരമുള്ള  കോമ്പൻസേഷൻ മറ്റൊരു 25 ലക്ഷം ഉടൻ കൈയ്യിലെത്തുകയും ചെയ്യും.
അനധികൃത ഫ്ളാറ്റിൽ 10 വർഷം ലക്ഷ്യറി ലൈഫ് നടത്തിയ ലാഭം വേറെ. അങ്ങനെ ആകെ എത്ര ലക്ഷം ലാഭമുണ്ടാക്കിയെന്ന് നിങ്ങൾ ആലോചിച്ചു നോക്കു. ഫ്ളാറ്റ് കച്ചവടത്തിൽ നിങ്ങളുടെലാഭം കോടി കവിഞ്ഞില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു. പിന്നെന്തിനാണ് ചാനൽ കാമറയ്ക്കു മുമ്പിൽ നിങ്ങൾ മോങ്ങിക്കാണിക്കുന്നത് ?

രാജ്യത്തെ നിയമ വ്യവസ്ഥയ്ക്ക് കരുത്തുണ്ടെന്നു തെളിയിക്കാൻ സഹായിച്ചതിന്റെ പേരിൽ നിങ്ങൾ സന്തോഷിക്കുകയല്ലേ വേണ്ടത്?

കെ എ സോളമൻ


No comments:

Post a Comment