Wednesday 29 January 2020

സുപ്രീം കോടതിയിൽ വിശ്വാസമില്ലേ?


കേരളത്തിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കോൺഗ്രസ് പാർട്ടി ഉന്നതരുടെ കൈകൊണ്ട് തലയ്ക്കൊരു കിഴുക്കു കിട്ടിയെന്നു തോന്നുന്നു. അതുകൊണ്ടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അമിത് ഷായുടെ ഏജന്റായി ആരോപിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഖാൻ സഖ്യത്തിലാണെന്നും ചെന്നിത്തല കണ്ടെത്തിയിരിക്കുന്നു.  സർക്കാരും ഗവർണറും തമ്മിലുള്ള അവിശുദ്ധ ബന്ധം  തുറന്നുകാട്ടുന്നത് ഉടൻ കോടതിയിലെത്തുന്ന ലാവ്ലിൻ കേസിൽ നിന്ന് തലയൂരാനുള്ള  പിണറായിയുടെ തന്ത്രമാണെന്നും  ചെന്നിത്തല. 

ചെന്നിത്തലയും പിണറായിയും തമ്മിലായിരുന്നു ഇക്കാലമത്രയും  അവിശുദ്ധ ബന്ധം. ആരിഫ് മുഹമ്മദ്ഖാന്റെ വരവോടെ അത് അവസാനിച്ചുവെന്നത് ശ്രദ്ധേയമാണ് 

 ലാവ്‌ലിൻ കേസിൽ നിന്ന് രക്ഷപ്പെടാൻ മോഡിയെയും ഷായെയും വശീകരിക്കാനുള്ള തന്ത്രമാണ് ഖാൻ-പിണറായി നെക്സസ് എന്ന് ചെന്നിത്തല കണ്ടെത്തിയത് സംശയാസ്പദമാണ്. ഈ സാഹചര്യത്തിൽ ലാവ്‌ലിൻ കേസ് കോടതിയിൽ കേൾക്കുന്ന ജഡ്ജിമാരാണോ  മോദിയും ഷായും എന്നതും  ചെന്നിത്തലയ്ക്ക് സുപ്രീം കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടോ എന്നതുമാണ്പ്രസക്തമായ ചോദ്യങ്ങൾ.

കെ എ സോളമൻ

No comments:

Post a Comment