Saturday 8 February 2020

ബജറ്റിലെ സാഹിത്യ പെരുമഴ


ബജറ്റിലെ സാഹിത്യ പെരുമഴയ്ക്ക് ഒടുക്കമില്ല. കേരള ധനകാര്യമന്ത്രി തോമസ്ജി ഐസക്ക്ജി ബജറ്റ് സാഹിത്യത്തിൽ ഉൾപ്പെടുത്തി  പു.ക.സ കവികളെ വരെ നോബേൽ നിലവാരത്തിലേക്ക് ഉയർത്തിയിരിക്കുകയാണ്. ഭാരതത്തിൽ നിന്ന് സാഹിത്യത്തിൽ ആദ്യമായി നോബൽ സമ്മാനം നേടിയ രബീന്ദ്രനാഥ ടാഗോറിനൊപ്പം പിടികത്തിണ്ണയിൽ കുത്തിയിരുന്ന് പത്തു രൂപാ കപ്പലണ്ടിപ്പൊതി മൂന്നു മണിക്കൂറെടുത്തു തിന്നുതീർക്കുന്ന നാടൻ കവികൾ വരെ ഐസക് ജിയുടെ ബജറ്റ് സാഹിത്യത്തിൽ സ്ഥലം പിടിച്ചു.

നിരാശരായത് പ്രശസ്ത കവിയായ തോപ്രാംകുടി ശ്രീധരനും മപ്പിളപ്പാട്ടു കലാകാരൻ കോയാക്കുഞ്ഞു മുതലാളിയുയാണ്. ബജറ്റിനു പറ്റിയ പാകത്തിൽ ഈരണ്ടു വീതം സൃഷ്ടികൾ എഴുതി മന്ത്രിയുടെ കുർത്തായുടെ കീശയിൽ ഇട്ടു കൊടുത്തതാണ്. പക്ഷെ അവ ബജറ്റിൽ കണ്ടില്ല. കൂടെക്കൂടെ പോക്കറ്റിൽ കൈയ്യിടുന്ന സ്വഭാവം മന്ത്രിക്കുള്ളതിനാൽ പാട്ടെഴുതിയ കടലാസുകൾ കൈയുടക്കി നഷ്ടപ്പെട്ടതാകാം.

എന്നാലെന്ത്, ബജറ്റിൽ കവിതാ സാഹിത്യത്തിനു പഞ്ഞമില്ല. ബജറ്റിലെ പദ്ധതികളും കണക്കുകളും മുൻ വർഷ ബജറ്റുകളുടെ ആവർത്തന മെന്നതിനാൽ വൈവിധ്യാ മാർന്ന കാവ്യ കഥാപ്രസംഗത്തിനാണ് ഇക്കുറിയും പ്രാമുഖ്യം.

ആദ്യകാലങ്ങളിൽ ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നത് പാത്തുമ്മയുടെ ആടും തകഴിയുടെ കയറും വൈലോപ്പിളളിയുടെ മാമ്പഴവുമൊക്കെ ആയിരുന്നെങ്കിൽ
ഇന്നത് കൂടുതലും കുട്ടിക്കവികളുടെയും വികടകവികളുടെയും കവിതകളാണ്. 2018-ൽ ഹൈസ്കൂൾ വിദ്യാർത്ഥിനി  സ്നേഹയാണു് കവിതയുമായി ബജറ്റിൽ കയറിതെങ്കിൽ  ഇത്തവണ ഊഴം വയനാട് മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി ദ്രുപത് ഗൗതമിനാണ്.

സത്രീകളുടെ സമഗ്രമുന്നേറ്റം ലക്ഷ്യം വെച്ചുളള കഴിഞ്ഞ കൊല്ലത്തെ ഷീ-ബജറ്റും ഇക്കൊല്ലത്തെ "അമ്മായി അമ്മ" ബജറ്റും മലയാള സാഹിത്യകാരികളുടെ രചനകളാൽ സംപുഷ്ഠം

അതെന്തായാലും ബജറ്റിലെ മഹാത്തായ സാഹിത്യ രചന നടത്തിയിരിക്കുന്നത് മന്ത്രി തോമസ്ജി ഐസക് ജി തന്നെയാണ്. കുട്ടനാട് ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി ജോസ്മോനെ പ്രീതിപ്പെടത്താൻ അപ്പൻ മാണിയുടെ 5 കോടി രൂപയുടെ പ്രതിമയാണത്. ഗുജറാത്തിലെ 3000 കോടി പ്രതിമയിൽ ഓപ്പൺ ഡിഫക്കേഷൻ നടത്തുന്ന കാക്കകൾ കൂട്ടത്തോടെ ഇങ്ങോട്ടു പറക്കുമോ എന്നതാണ് നാട്ടാരുടെ സംശയം.
കെ എ സോളമൻ


No comments:

Post a Comment