Tuesday, 15 March 2011
പ്രധാനമന്ത്രിയുടെ ഓഫീസില്‍ കേരളമാഫിയ
Posted On: Tue, 15 Mar 2011
ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഉദ്യോഗസ്ഥരുടെ കേരള മാഫിയ ഉണ്ടെന്ന് അമേരിക്കന്‍ അബാസിഡര്‍ അഭിപ്രായപ്പെട്ടതായി വിക്കിലീക്സ് വെളിപ്പെടുത്തി. ഇന്ത്യയുടെ ആഭ്യന്തര, വിദേശ നയങ്ങളെക്കുറിച്ച് അമേരിക്കന്‍ അംബാസിഡര്‍മാരും മറ്റ് ഉദ്യോഗസ്ഥരും വാഷിങ്‌ടണിലേക്ക് അയച്ച സന്ദേശങ്ങളാണ് വിക്കിലീക്സ് പുറത്തുവിട്ടിരിക്കുന്നത്.
2009ല്‍ അന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ നാരായണനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം അമേരിക്കന്‍ അംബാസിഡര്‍ തിമോത്തി റോമര്‍ അയച്ച സന്ദേശത്തില്‍ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ഓഫീസില്‍ തികച്ചും ഒറ്റപ്പെട്ട അവസ്ഥയിലാണെന്ന് പറയുന്നു.
പാക്കിസ്ഥാനുമായുള്ള വിഷയങ്ങളില്‍പോലും മറ്റ് ഉദ്യോഗസ്ഥരില്‍ നിന്നും പ്രധാനമന്ത്രി ഒറ്റപ്പെട്ടിരിക്കുകയാണെന്ന് എം.കെ നാരായണന്‍ പറഞ്ഞതായി തിമോത്ത് റോമറുടെ സന്ദേശത്തില്‍ പറയുന്നു. പല വിഷയങ്ങളിലും എം.കെ നാരായണന്‍ തന്നെ പ്രധാനമന്ത്രിയെ എതിര്‍ത്തിരുന്നു.
എം.കെ നാരായണനും ടി.കെ.എ നായരും ഉള്‍പ്പെട്ട ഒരു കേരളാ മാഫിയ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉത്തരേന്ത്യാക്കാര്‍ കയ്യടക്കി വച്ചിരുന്ന ഈ അധികാരം കേരളത്തില്‍ നിന്നുള്ള ഈ മാഫിയ കയ്യടക്കിയിരിക്കുകയാണെന്നും വിക്കിലീക്സ് പുറത്തുവിട്ട രേഖകളില്‍ പറയുന്നു.
Comment: Who said Kerala has been ignored by Centre?
Subscribe to:
Post Comments (Atom)
No comments:
Post a Comment