Friday, 25 March 2011
സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്‌ക്കരിക്കുന്നു
Posted On: Fri, 25 Mar 2011
തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് ഉച്ചവരെ സംസ്ഥാന വ്യാപകമായി ഒ.പി ബഹിഷ്‌ക്കരിക്കുന്നു. ശമ്പള പരിഷ്ക്കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാഴ്ചയായി നടക്കുന്ന സമരത്തിന്റെ ഭാഗമായാണ് ഒ.പി ബഹിഷ്‌ക്കരണം.
ശമ്പള പരിഷ്ക്കരണ കമ്മിഷന്‍ ശുപാര്‍ശകളിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡോക്ടര്‍മാര്‍ സമരം നടത്തിവരുന്നത്. ഒ.പി ബഹിഷ്ക്കരണം തടയുന്നതിനായി കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് സെക്രട്ടറി ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.
ബഹിഷ്ക്കരണം മൂലം ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കുകയാണ്. അത്യാഹിത വിഭാഗത്തിലും വാര്‍ഡുകളിലും മാത്രമാണ് ഡോക്ടര്‍മാര്‍ ജോലികള്‍ ചെയ്യുന്നത്. ബാക്കി ഡോക്ടര്‍മാരെല്ലാം കൂട്ട അവധിയെടുത്ത് സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ്ണ നടത്തുകയാണ്. കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ മാസം 27 മുതല്‍ ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരം നടത്തി വരികയാണ്
Comment: Time to give compulsory retirement to all these doctors is long overdue. Pack up these brutes from service and convert all hospitals into cattle farms. They only know to humiliate rather than to assist poor hapless patients. V M Sudheeran inaugurating the Dharna when the state is on poll process is incomprehensible.
K A Solaman
Subscribe to:
Post Comments (Atom)
No comments:
Post a Comment