Thursday, 31 March 2011
ഇന്ത്യ ഫൈനലില്‍
Posted On: Wed, 30 Mar 2011
മൊഹാലി: സ്വപ്നസെമിയില്‍ പാക്കിസ്ഥാനെ 29 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍ കടന്നു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിര്‍ദ്ദിഷ്ട 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സെടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച പാക്കിസ്ഥാന്‍ 49.5 ഓവറില്‍ 231 റണ്‍സിന് പുറത്തായി.
നൂറുകോടി ജനങ്ങളുടെ പ്രാര്‍ത്ഥനയും സ്വപ്നവും നെഞ്ചിലേറ്റി ഇറങ്ങിയ ഇന്ത്യ രാഷ്ട്രത്തിന് നല്‍കിയ വിരുന്നായി ഈ വിജയം. ക്രിക്കറ്റിനെ മതമായി സ്വീകരിച്ച രാജ്യത്ത് വിജയത്തില്‍ കുറഞ്ഞൊന്നും ആര്‍ക്കും പ്രതീക്ഷിക്കാനില്ലായിരുന്നു. ഇനി ഇന്ത്യയ്ക്കും കിരീടത്തിനുമിടയില്‍ ഒരു മത്സരം മാത്രം.
ലോകകപ്പില്‍ ഇന്ത്യയെ ഇതുവരെ പരാജയപ്പെടുത്താന്‍ പാക്കിസ്ഥാന് കഴിഞ്ഞിട്ടില്ല എന്നത് മൊഹാലിയില്‍ വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു. ഇത് മൂന്നാംതവണയാണ് ഇന്ത്യ ലോകകപ്പ് ഫൈനലില്‍ എത്തുന്നത്. ഒരു തവണ കിരീടവും നേടി. ഏപ്രില്‍ രണ്ടിന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടും.
Comment: Congrats India!
Subscribe to:
Post Comments (Atom)
No comments:
Post a Comment