Thursday, 17 March 2011
കണ്ണന്താനം തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറി
Posted On: Thu, 17 Mar 2011
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പിന്മാറി. പൂഞ്ഞാറില്‍ സ്ഥാനാര്‍ത്ഥിയായാണ് കണ്ണന്താനത്തെ സി.പി.എം നിശ്ചയിച്ചിരുന്നത്. വി.എസ്.അച്യുതാനന്ദന്‍ മത്സരിക്കാത്തതില്‍ ദു:ഖമുണ്ടെന്നും കണ്ണന്താനം പറഞ്ഞു.
ഒരു ജനതയുടെ തന്നെ വികാരമാണ് വി.എസ്. അത്തരത്തിലൊരു നേതാവിന് സീറ്റ് നല്‍കാതിരുന്നത് ഏറെ ദു:ഖകരമാണെന്നും കണ്ണന്താനം പറഞ്ഞു. ഐ.എ.എസ് രാജി വച്ചാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കണ്ണന്താനം കാഞ്ഞിരപ്പള്ളിയില്‍ നിന്ന് മത്സരിച്ചത്.
Comment: Though not required that much wisdom, this IAS Officer identifies the ground reality.
K A Solaman
Subscribe to:
Post Comments (Atom)
No comments:
Post a Comment