Friday 11 March 2011

ജപ്പാനില്‍ സുനാമി



Posted On: Fri, 11 Mar 2011

ടോക്യോ: ജപ്പാനില്‍ ശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന്‌ വന്‍ സുനാമി. 20 അടിയോളം ഉയര്‍ന്ന തിരമാലകള്‍ കനത്ത നാശനഷ്ടമുണ്ടാക്കി. ടോക്കിയോവിന്റെ കിഴക്കന്‍ തീരത്തുനിന്നും 125 കിലോമീറ്റര്‍ അകലെ കടലില്‍ പത്ത് കിലോമീറ്റര്‍ ആഴത്തിലാണ്‌ റിക്ടര്‍ സ്കെയിലില്‍ 8.9 രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്‌.

സുനാമി തിരമാലകള്‍ കിലോമീറ്ററുകളോളം കെട്ടിടങ്ങളും വാഹനങ്ങളും അടക്കമുള്ളവ ഒഴുക്കി നീക്കി‌. വന്‍ ആള്‍നാശം ഉണ്ടായേക്കുമെന്നാണ്‌ ആദ്യ റിപ്പോര്‍ട്ടുകള്‍. 38 പേരുടെ മരണം സ്ഥിരീകരിച്ചു. പ്രദേശത്തെ പ്രധാന എണ്ണ ശുദ്ധീകരണ ശാല അടക്കം നിരവധി കെട്ടിടങ്ങളില്‍ തീപിടുത്തമുണ്ടായി.

മിയാഗിയില്‍ ഭീമന്‍ കപ്പല്‍ സുനാമിത്തിരയില്‍പ്പെട്ട്‌ ഒഴുകി നഗരാതിര്‍ത്തിയിലെ ബണ്ടില്‍ ഇടിച്ചു. റഷ്യ, ഫിലിപ്പൈന്‍സ്‌, ഇന്തോനേഷ്യ എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. ഇന്ത്യന്‍ തീരത്തെ ബാധിക്കില്ലെന്ന്‌ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്‌.

ജപ്പാന്റെ കിഴക്കന്‍ തീരത്തിന്‌ 80 മെയില്‍ അകലെയാണ്‌ പ്രാദേശിക സമയം ഉച്ചയ്ക്ക്‌ 2.45ന്‌ (ഇന്ത്യന്‍ സമയം 11.55ന്‌) ശക്തമായ ഭൂകമ്പം ഉണ്ടായത്‌. ടോക്യോ നഗരപ്രദേശങ്ങളിലുള്ള ബഹുനില മന്ദിരങ്ങള്‍ ഭൂകമ്പത്തില്‍ ആടിയുലഞ്ഞു. വെദ്യുതി തകരാറും തീപിടുത്തവുമുണ്ടായി. ആളുകള്‍ പരിഭ്രാന്തരായി പുറത്തേക്ക്‌ ഇറങ്ങിയോടി വാഹനങ്ങളില്‍ കയറി സുരക്ഷിത സ്ഥലങ്ങളിലേക്ക്‌ പരക്കം പായാന്‍ തുടങ്ങി. അപ്പോഴാണ്‌ കടലില്‍ നിന്ന്‌ രാക്ഷസ തിരമാലകള്‍ അടിച്ചു കയറി പ്രളയം സൃഷ്‌ടിക്കാന്‍ തുടങ്ങിയത്‌.

വാഹനങ്ങളും കെട്ടിടങ്ങളും വെള്ളപ്പാച്ചിലില്‍ ഒഴുക്കിപ്പോയി. ടോക്യോവിലെ വമ്പന്‍ ആഡിറ്റോറിയത്തില്‍ കൂഡന്‍ കൈകന്റെ മേല്‍ക്കൂര തകര്‍ന്ന്‌ വീണ അസംഖ്യം ആളുകള്‍ക്ക്‌ പരിക്ക്‌ പറ്റി. കണ്ണാടി നിര്‍മ്മിതമായ ഷെല്‍ട്ടറുകള്‍ പലതും തകര്‍ന്നടിഞ്ഞു. ടെലിഫോണ്‍ സര്‍വീസുകള്‍ തകരാറിലായി.

Comment: Man is still left with no option other than to wonder at Nature.
K A Solaman

No comments:

Post a Comment