Friday, 31 July 2015
മറൈന്‍ ഡ്രൈവ് വാക്ക് വേ ഇനി കലാം മാര്‍ഗ്
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ നടപ്പാത ഇനി അന്തരിച്ച രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുള്‍കലാമിന്റെ നാമധേയത്തില്‍ അറിയപ്പെടും. ഇന്നലെ രാവിലെ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ‘ഡോ. എ.പി.ജെ. അബ്ദുള്‍ കലാം മാര്‍ഗ്’ രാജ്യത്തിന് സമര്‍പ്പിച്ചു. കലാമിന്റെ പരിലാളനയേറ്റ മരത്തിന് ഗവര്‍ണറും പത്‌നിയും ചേര്‍ന്ന് വെള്ളമൊഴിച്ചു. കലാമിന്റെ ജീവചരിത്രരേഖ നടപ്പാതയിലുടനീളം ചിത്രങ്ങളായി ആലേഖനം ചെയ്യുമെന്നും വേണുഗോപാല്‍ പറഞ്ഞു. രാജ്യത്തെ ആദ്യത്തെ കലാം സ്മാരകമാണ് ഈ നടപ്പാത. ചടങ്ങില്‍ ഗവര്‍ണറുടെ പത്‌നി സരസ്വതി സദാശിവം, മേയര്‍ ടോണി ചമ്മണി, ഹൈബി ഈഡന്‍ എംഎല്‍എ, കളക്ടര്‍ എം.ജി. രാജമാണിക്യം, ജിസിഡിഎ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍, സെക്രട്ടറി ആര്‍. ലാലു തുടങ്ങിയവര്‍ പങ്കെടുത്തു. സെന്റ് തെരേസാസ് സ്‌കൂള്‍ ബാന്റ് ദേശീയഗാനം ആലപിച്ചു. ഒമ്പതു വര്‍ഷം മുന്‍പ് ഡോ. കലാം നനവു പകര്‍ന്ന വാകമരം തറ കെട്ടി സംരക്ഷിക്കും. മറൈന്‍ ഡ്രൈവ് വാക്ക് വേയ്ക്ക് സമീപത്തെ ഹെലിപ്പാഡിനോട് ചേര്‍ന്ന് വളരുന്ന എട്ടര വര്‍ഷം പിന്നിട്ട ഗുല്‍മോഹര്‍ അടക്കമുള്ള വൃക്ഷങ്ങളാണ് മുന്‍ രാഷ്ട്രപതിയുടെ ഓര്‍മകളുണര്‍ത്തുന്നത്. 2006 ഡിസംബര്‍ 19ന് കേരള സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതിയുടെ ഹെലികോപ്റ്ററിന് ഇറങ്ങാന്‍ മരങ്ങള്‍ വെട്ടിമാറ്റിയത്. വെട്ടി മാറ്റിയ മരങ്ങളുടെ പത്തിരട്ടി വൃക്ഷത്തൈകള്‍ വച്ചു പിടിപ്പിക്കണമെന്ന് അന്നത്തെ കളക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷിന് കലാം നിര്‍ദേശം നല്‍കിയിരുന്നു. കൊച്ചിയിലെത്തിയ രാഷ്ട്രപതി തൈകള്‍ നട്ടതു കാണാന്‍ സമയം കണ്ടെത്തി. പിന്നീട് ജനക്കൂട്ടത്തിന് നടുവില്‍ നിന്നാണ് ഡോ. കലാം വൃക്ഷത്തൈകള്‍ക്ക് വെള്ളമൊഴിച്ചത്. തൈകള്‍ ജാഗ്രതയോടെ പരിപാലിക്കാനും നിര്‍ദേശിച്ചാണ് കലാം മടങ്ങിയത്
കമന്‍റ് : നല്ല കാര്യം
-കെ എ സോളമന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment