തിരുവനന്തപുരം: 'പ്രേമം' സിനിമ ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിച്ച മൂന്നുവിദ്യാര്‍ഥികള്‍ അറസ്റ്റിലായി. കൊല്ലം പേരൂര്‍ സ്വദേശി സാദിക്ക് (18), 16, 17 വയസ്സുള്ള മറ്റു രണ്ട് വിദ്യാര്‍ഥികള്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സിനിമ അപ്ലോഡ് ചെയ്യാന്‍ ഉപയോഗിച്ച കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക്, സിനിമയുടെ വ്യാജപ്പതിപ്പ് സൂക്ഷിച്ച പെന്‍ഡ്രൈവ്, ഒരു മൊബൈല്‍ ഫോണ്‍ എന്നിവയും ആന്റി പൈറസി സെല്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ആന്റി പൈറസി സെല്‍ ഡിവൈ.എസ്.പി. എം.ഇക്ബാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിദ്യാര്‍ഥികളെ പിടികൂടിയത്.
തിരുവനന്തപുരത്തെത്തിച്ച് വിശദമായി ചോദ്യംചെയ്ത ശേഷമാണ് മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. മൂവരും പൈറസി വെബ്‌സൈറ്റുകളുമായി ബന്ധപ്പെട്ട് സക്രിയമായിരുന്നെന്നും എന്നാല്‍, ഇവര്‍ക്ക് സാമ്പത്തികനേട്ടമുണ്ടായിട്ടില്ലെന്നുമാണ് ചോദ്യംചെയ്യലില്‍ വ്യക്തമായത്.റിലീസായതിന്റെ നാലാംനാളാണ് ചിത്രം ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തത്. ഏകദേശം ഒന്നരലക്ഷത്തോളംപേര്‍ സിനിമ ഡൗണ്‍ലോഡ് ചെയ്തതായും ആന്റി പൈറസി സെല്‍ കണ്ടെത്തി. ചിത്രം അപ്ലോഡ് ചെയ്യുമ്പോള്‍ വ്യാജ ഐ.പി. വിലാസമാണ് ഉപയോഗിച്ചത്. ഇതുമൂലം കാനഡയിലെ ഐ.പി. വിലാസമാണ് ആദ്യഘട്ട അന്വേഷണത്തില്‍ ലഭ്യമായത്
കമന്‍റ് : ബാധയൊഴിപ്പിക്കല്‍ കൊച്ചുകുട്ടികളിള്‍ തുടങ്ങാം എന്നു .കേരളാ പോലീസ് കരുതി. ആദ്യം ചെയ്യേണ്ടത് അസന്‍മാര്‍ഗികത വളര്‍ത്തുന്ന സിനിമ നിര്‍മ്മിച്ചവരെയും അത് സെന്‍സര്‍ ചെയ്തവരെയും അറസ്റ്റ് ചെയ്യുക എന്നതാണ്.
സിനിമ സംബന്ധിച്ചു അദ്ധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും അഭിപ്രായം ബന്ധപ്പെട്ട അധികാരികള്‍ ആരായണം. ചെറുപ്പക്കാരികളായ അധ്യാപികമാര്‍ ബോര്‍ഡിലേക്ക് തിരിഞു എന്തെങ്കിലും എഴുതാന്‍ ശ്രമിക്കുമ്പോള്‍ കേള്‍ക്കാം ക്ളാസ്സില്‍ " മലരെ" എന്ന നിലവിളി !
-കെ എ സോളമന്‍

No comments:
Post a Comment