Friday, 3 July 2015

മുണ്ടക്കയത്ത് സംഘര്‍ഷം: ഇ.എസ് ബിജിമോള്‍ എഡിഎമ്മിനെ മര്‍ദിച്ചു















മുണ്ടക്കയം: പൊതുവഴിയടച്ച് ഗേറ്റ് സ്ഥാപിച്ചതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനിടെ ഇ.എസ് ബിജിമോള്‍ എം.എല്‍.എ എഡിഎമ്മിനെ മര്‍ദിച്ചു. രാവിലെ 11 മണിയോടെ പെരുവന്താനം തെക്കേമലയിലാണ് സംഭവം. മുണ്ടക്കയം ടി.ആന്‍ഡ് ടി റബര്‍ എസ്‌റ്റേറ്റ് കമ്പനി പൊതുവഴി അടച്ച് ഗേറ്റ് സ്ഥാപിച്ചത് ചോദ്യം ചെയ്ത് സ്ഥലവാസി മനുഷ്യാവകാശ കമ്മീഷനില്‍ കഴിഞ്ഞ ദിവസം പരാതി നല്‍കി. കമ്മീഷന്റെ നിര്‍ദേശപ്രകാരം ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം നേരിട്ടെത്തി ഗേറ്റ് നീക്കി വഴിതുറന്നുകൊടുത്തു.
അതിനിടെ കമ്പനി കോടതിയെ സമീപിച്ച് സ്റ്റേ ഓര്‍ഡര്‍ വാങ്ങി. കോടതി ഉത്തരവ് നടപ്പാക്കാനെത്തിയതായിരുന്നു പീരുമേട് എഡിഎം മോന്‍സി പി അലക്‌സാണ്ടര്‍. ഗേറ്റ് പുന:സ്ഥാപിക്കാനുള്ള നീക്കത്തെ ചെറുക്കാന്‍ ബിജിമോളും നാട്ടുകാരും സംഘടിച്ചു. കോടതി ഉത്തരവാണെന്ന് എഡിഎം അറിയിച്ചെങ്കിലും പ്രതിഷേധക്കാര്‍ അത് കൂട്ടാക്കാന്‍ തയാറായില്ല. കൂടുതല്‍ പോലീസ് സംഘവുമായെത്തി ഉത്തരവ് നടപ്പാക്കുമെന്ന് പറഞ്ഞതോടെ ബിജിമോള്‍ എഡിഎമ്മിനെ പിടിച്ചുതള്ളി.
വാക്കുതര്‍ക്കത്തിനിടെ എഡിഎമ്മിന്റെ കരണത്തടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കമന്‍റ് : ഉണ്ണിയാര്‍ച്ചയുടെ പിന്മുറക്കാരിയാണ്, തടഞ്ഞുംതല്ലിയും എന്നും ചാനലില്‍ കേറുക എന്നതാണു പരിപാടി..
-കെ എ സോളമന്‍ 

No comments:

Post a Comment