എസ് എല്‍ പുരം: സര്‍ക്കാരിന്റെ കൊള്ളരുതായ്മകള്‍ക്കെതിരെയെന്ന
മട്ടില്‍ ഫേസ് ബുക്കിലൂടെ പ്രതികരിക്കുന്ന ചില സര്ക്കാര്‍ ഉദ്യോഗസ്ഥരുടെ നടപടി കേരളസര്‍വീസ് ചട്ടങ്ങള്‍ അറിയാതെയെന്ന് “ആലോചന” സാംസ്കാരിക കേന്ദ്രത്തിന്റെ പ്രതിമാസ ച്ര്ച്ചയോഗത്തില്‍
അഭ്പ്രായം. സര്ക്കാര്‍ ജീവനക്കാരായ ഫേസ്ബുക്ക് അക്കൗണ്ട് ഉടമകള്‍ സര്‍ക്കാരിന്റെ ഭാഗമായി
പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. സര്‍ക്കാരിനെതിരെ ജീവനക്കാര്‍ കാര്‍ട്ടൂണുകളും വിമര്‍ശനങ്ങളും
മാധ്യമങ്ങളില്‍ രേഖപ്പെടുത്തിയാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കുക തന്നെ വേണം. സര്ക്കാര്‍
ജീവനക്കാര്‍ തോളിലിരുന്നു ചെവി കടിക്കരുത്.
സര്‍വോദയ മണ്ഡലം സെക്രറ്ററി
എന്‍ ചന്ദ്രഭാനു യോഗം ഉല്‍ഘാടനം ചെയ്തു.ആലോചന സാംസ്കാരിക കേന്ദ്രം പ്രസിഡെന്‍റ് പ്രൊഫ
കെ എ സോളമന്‍ അധ്യക്ഷത വഹിച്ചു. സാബ്ജി, പി മോഹനചന്ദ്രന്‍, തൈപ്പറമ്പില്‍ പ്രസാദ്
, കരപ്പുറം രാജശേഖരന്‍, സനല്‍ ജോസ്, പീറ്റര്‍ ബഞ്ചമിന്‍ അന്ധകാരനഴി, വിശ്വംഭരന്‍ തുടങ്ങിയവര്‍
പ്രസംഗിച്ചു
No comments:
Post a Comment