Thursday, 8 August 2013

ഫേസ്ബുക്ക് പോസ്റ്റിങ്: സൂക്ഷിച്ചില്ലെങ്കില്‍ ഇനി ക്രിമിനല്‍ കേസ്


ആലപ്പുഴ: ഫേസ്ബുക്കില്‍ തമാശയ്ക്കുപോലും ചിത്രങ്ങള്‍ പോസ്റ്റ്‌ചെയ്യുന്നത് ഇനി സൂക്ഷിച്ചുമതി. മറ്റുള്ളവരെ വ്യക്തിഹത്യ ചെയ്യുന്നതോ മോശക്കാരായി ചിത്രീകരിക്കുന്നതോ ആയ സന്ദേശങ്ങളും ചിത്രങ്ങളും പോസ്റ്റ്‌ചെയ്താല്‍ ക്രിമിനല്‍ കേസ് നേരിടേണ്ടി വരും. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്.നായരെയും വെള്ളാപ്പള്ളി നടേശനെയും ചേര്‍ത്ത് മോര്‍ഫ്‌ചെയ്ത ചിത്രങ്ങള്‍ ഫേസ് ബുക്കിലെ വിവിധ പ്രൊഫൈലുകള്‍ വഴി ഷെയര്‍ ചെയ്യപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. മോശം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കും ഷെയര്‍ ചെയ്യുന്നവര്‍ക്കുമെതിരെ കേസെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഉമ ബഹ്‌റ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

വെള്ളാപ്പള്ളി നടേശനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഫേസ് ബുക്കില്‍ പോസ്റ്റിങ് നടത്തിയയാളെ പോലീസ് പിടികൂടിയിരുന്നു. സാമുദായിക നേതാക്കള്‍ക്കുപുറമെ രാഷ്ട്രീയ നേതാക്കളെയും അപകീര്‍ത്തിപ്പെടുത്തിയുള്ള പോസ്റ്റുകള്‍ വ്യാപകമായി ഫേസ്ബുക്കിലൂടെ പ്രചരിക്കുന്നുണ്ട്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടതാണ് അധികം പോസ്റ്റുകളും. രാഷ്ട്രീയക്കാര്‍ ഇത്തരം പോസ്റ്റുകള്‍ ഗൗരവമായിക്കണ്ട് പരാതി നല്‍കിയാല്‍ ക്രിമിനല്‍ നടപടി ചട്ടപ്രകാരം ഒട്ടേറെ ആളുകള്‍ക്കെതിരെ കേസെടുക്കേണ്ടിവരും. 

Comment : ചില സര്ക്കാര്‍ ഉദ്യോഗസ്ഥര്‍ മന്ത്രിമാരെ അധിക്ഷേപിച്ചു എഴുതുന്ന കമന്റുകള്‍ ഫേസ്ബുക്കില്‍ കണ്ടിട്ടുണ്ട് . സര്ക്കാര്‍ സര്‍വീസ്  റൂള്‍സ് അറിയാത്ത ഇക്കൂട്ടരെ അത് പഠി പ്പിക്കേണ്ട ആവശ്യകത്തെയെക്കുറിച്ച് അപ്പോള്‍ തോന്നിയിട്ടുണ്ട്.

കേസെടുക്കുന്നത് ഫേസുബൂക്കില്‍ മാത്രം ഒതുക്കാതെ  പുറത്തേയ്ക്കും വ്യാപിപ്പിക്കണം. അതിനുമാത്രം  അവഹേളനമാണു ചാനലുകളിലും പുറത്തും കാണുന്നത് . ആലപ്പുഴ ഡി സി സി പ്രസിഡെന്‍റ് ഷുക്കൂറിന്റെ കോലത്തില്‍ ചെരുപ്പ് മാല അണിയിച്ചു വഴിനീളെ കൂക്കിവിളിക്കുകയും ഒടുക്കം പെട്രോളൊഴിച്ച് തീയിടുകയും ചെയ്താല്‍  അതു വ്യക്തിഹത്യയില്‍പ്പെടുമോ? എങ്കില്‍ ഇതു  ചെയ്തവര്‍ക്കെതിരെ എന്താണ് നടപടി?

-കേ എ സോളമന്‍ 

No comments:

Post a Comment