Friday, 9 August 2013

ഗോഡ്‌സ് ഓണ്‍ കുഴി: പഞ്ചറായി ഇറ്റാലിയന്‍ സംഘം




തൃശ്ശൂര്‍ :തമിഴ്‌നാട്ടില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര തിരിക്കുമ്പോള്‍ ഇറ്റലിക്കാരി റോസ് വിര്‍ഗോയും സഹയാത്രികരും ഇത്രയും പ്രതീക്ഷിച്ചില്ല. ദുരിതപാത കടന്ന് പട്ടിക്കാടിനു സമീപമെത്തിയപ്പോഴേക്കും ഇറ്റലിക്കാരുടെ സംഘവും അവര്‍ സഞ്ചരിച്ച വണ്ടിയും ഒരേ പോലെ പഞ്ചറായി. ഇങ്ങനെയൊരു റോഡിലൂടെ ജീവിതത്തില്‍ ഇതുവരെ യാത്ര ചെയ്തിട്ടില്ല - റോസ് പറഞ്ഞു.

പട്ടിക്കാടിനു സമീപം റോഡില്‍ കുത്തിയിരുന്ന് റോസ് ഫോട്ടോയെടുക്കുന്നതു കണ്ടാണ് കാര്യം തിരക്കിയത്. ഇതുപോലൊരു ഫോട്ടോ വേറെ എവിടെ കിട്ടുമെന്ന മട്ടിലായിരുന്നു റോസിന്റെ മറുപടി. റോഡിന്റെ സ്ഥിതിയെപ്പറ്റി ഒരു ധാരണയും ഇല്ലാതെയാണ് യാത്ര തുടങ്ങിയത്. ഇവിടെ എത്തുമ്പോഴേക്കും എല്ലാവര്‍ക്കും ദേഹം മുഴുവന്‍ ഇടിച്ചു ചതച്ച പ്രതീതി. അതിനിടെ വാനും പഞ്ചറായി. വാനിന്റെ കേടു തീര്‍ക്കാന്‍ ഡ്രൈവര്‍ പാടുപെടുന്നതിനിടെയാണ് റോസ് ഫോട്ടോ എടുക്കലിലേക്ക് തിരിഞ്ഞത്.

എട്ടുപേരാണ് സംഘത്തിലുള്ളത്. നാടുകാണാനിറങ്ങിയവര്‍ ആയുര്‍വേദ ചികിത്സ നടത്തി പോകേണ്ട സ്ഥിതിയിലായി. എന്തായാലും ഇനിയൊരിക്കലും ഇങ്ങനെയൊരു സാഹസത്തിന് മുതിരില്ലെന്ന് സംഘാംഗങ്ങള്‍ ഒരേ സ്വരത്തിലാണ് പറഞ്ഞത്.
കമന്‍റ് : ഈ ഇറ്റലിക്കാരെക്കൊണ്ടു തോറ്റു
-കെ എ സോളമന്‍ 

No comments:

Post a Comment