Thursday, 29 August 2013

എം.ജി വൈസ് ചാന്‍സിലര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ്


തിരുവനന്തപുരം : അനുവാദമില്ലാതെ ജീവനക്കാരെ നിയമച്ചതിന് എം.ജി സര്‍വ്വകലാശാലാ വൈസ് ചാന്‍സിലര്‍ ഡോ. എം. വി ജോര്‍ജിന് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ചാന്‍സിലര്‍ കൂടിയായ ഗവര്‍ണറുടെ അനുമതിയില്ലാതെ സര്‍വ്വകലാശാലയില്‍ 56 തസ്തികകള്‍ സൃഷ്ടിക്കുകയും സ്വന്തം ശമ്പളം നിശ്ചയിക്കുകയും ചെയ്തതിന്റെ കാരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.

ആഗസ്ത് മൂന്നാം തീയതി ചേര്‍ന്ന സിന്‍ഡിക്കേറ്റാണ് പുതിയ തസ്തികകള്‍ സൃഷ്ടിച്ചത്. വൈസ് ചാന്‍സിലറുടെ ശമ്പളവും സിന്‍ഡിക്കേറ്റ് ചേര്‍ന്ന് അദ്ദേഹം സ്വയം നിശ്ചയിച്ചതായി ഗവര്‍ണര്‍ക്ക് പരാതി ലഭിച്ചതിനെതുടര്‍ന്നാണ് നടപടി. സര്‍വ്വകലാശാലയുടെ ഓഫ് ക്യാമ്പസുകള്‍ അനുവദിച്ചതിലെ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ഗവര്‍ണര്‍ വൈസ് ചാന്‍സിലറോട് വിശദീകരണം തേടിയിരുന്നു.

Comment: ഈ വൈസ്-ചാന്‍സിലര്‍ എത് നാട്ടുകാരനാണ്?
-കെ എ സോളമന്‍

No comments:

Post a Comment