എറണാകുളം: 'ശുംഭന്‍' വിളി നടത്തി പുലിവാല് പിടിച്ച സിപിഎം നേതാവ് എം.വി. ജയരാജന്‍ ശുംഭന്‍ പ്രയോഗവുമായി കോടതിക്ക് നേരെ വീണ്ടും. സോളര്‍ കേസില്‍ സരിതയുടെ മൊഴി രേഖപ്പെടുത്തിയ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയ്‌ക്കെതിരേയാണ് ജയരാജന്റ ഇത്തവണത്തെ ശുംഭന്‍ പരാമര്‍ശം.
സോളാര്‍ കേസില്‍ തെളിവുകള്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ട മജിസ്‌ട്രേറ്റ് അതിനു പകരം ഉമ്മന്‍ചാണ്ടിയുടെ രാഷ്‌ട്രീയ സംരക്ഷകനായി മാറിയെന്നായിരുന്നു വിമര്‍ശനം. ഇക്കാര്യം ബഹുമാന്യനായ ജസ്‌റ്റീസ് വി ആര്‍ കൃഷ്‌ണയ്യര്‍ പോലും വിമര്‍ശിച്ചിരിക്കുന്ന സാഹചര്യത്തില്‍ താന്‍ മുമ്പ് ജഡ്‌ജിമാര്‍ക്കെതിരേ നടത്തിയ 'ശുംഭന്‍' വിളി ശരിയാണെന്ന് തെളിയിക്കുന്നതാണെന്ന് ജയരാജന്‍ പറഞ്ഞു.
നേരത്തേ പാതയോരത്തെ പൊതുയോഗ നിരോധനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ജഡ്‌ജിമാരെയായിരുന്നു ജയരാജന്‍ ശുംഭനെന്ന് വിളിച്ചത്. ഇതിന് കോടതിയലക്ഷ്യത്തിന്റെ പേരില്‍ ആറ് മാസം തടവും 2000 രൂപ പിഴയും ഹൈക്കോടതി വിധിച്ചിരുന്നു. അതിന് പിന്നാലെയാണ് പുതിയ പരാമര്‍ശവും.
Comment: ' പ്രകാശന്‍ പരത്തുന്നവന്‍ ' എന്ന വാദവുമായി സംസ്കൃത പണ്ഡിതര്‍ ഉടന്‍ എത്തുമായിരിക്കും.
- കെ എ സോളമന്‍
No comments:
Post a Comment