Sunday, 25 August 2013

ആടുജീവിതം- മോഹന്‍ലാലും ബ്ലെസിയും വീണ്ടും ഒന്നിക്കുന്നു

mangalam malayalam online newspaper

എന്നും ഓര്‍മ്മയില്‍ നില്‍ക്കുന്ന ഒരുപിടി കഥാപാത്രങ്ങള്‍ മലയാള സിനിമയ്‌ക്ക് സമ്മാനിച്ച മോഹന്‍ലാലും ബ്ലെസിയും വീണ്ടും ഒരുമിക്കുന്നു. ആടുജീവിതം എന്ന പുതിയ ബ്ലെസി ചിത്രത്തില്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍ സമ്മതമറിയിച്ചുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

മോഹന്‍ലാലും ബ്ലെസിയും ഒരുമിച്ച തന്‍മാത്ര, ഭ്രമരം, പ്രണയം എന്നീ ചിത്രങ്ങള്‍ മോഹന്‍ലാലിന്റെ അഭിനയമികവിനെ ശരിക്കും ചൂഷണം ചെയ്യുന്നതായിരുന്നു.

ആടുജീവിതത്തിനായി ആദ്യം കാസ്‌റ്റ് ചെയ്‌തിരുന്നത്‌ പൃഥ്വിരാജിനെയാണ്‌. എന്നാല്‍ പൃഥ്വിയുടെ ഡേറ്റ്‌ പ്രശ്‌നമാകുകയായിരുന്നു. തുടര്‍ന്നാണ്‌ ബ്ലെസി ലാലിനെ സമീപിച്ചത്‌. 'വണ്‍ലൈനര്‍' വായിച്ചപ്പോള്‍ തന്നെ മോഹന്‍ലാല്‍ സമ്മതം അറിയിക്കുകയായിരുന്നുവത്രെ.

ബെന്യാമിന്റ പ്രശസ്‌ത നോവലായ ആടുജീവിതം ആ പേരില്‍ തന്നെയാണ്‌ ബ്ലെസി ചലച്ചിത്രമാക്കുന്നത്‌. മലപ്പുറം സ്വദേശിയായ നജീബ്‌ മുഹമ്മദ്‌ എന്ന ബിരുദാനന്തരബിരുദധാരി വലിയ സ്വപ്‌നങ്ങളുമായി സൗദി അറേബ്യയിലെത്തുന്നു. പക്ഷേ, സ്വപ്‌നങ്ങളെല്ലാം തകിടംമറിഞ്ഞ്‌ ഒടുവില്‍ നജീബ്‌ മരുഭൂമിയില്‍ ആടിനെ മേയ്‌ക്കുന്ന അടിമയായി മാറുന്നതാണ്‌ കഥ.

കമന്‍റ്:  സിനിമയിലെ നായകന്‍ ആടുമായി 'രമ്യത'പ്പെടുന്ന രംഗം നാലുകാമറ വെച്ചു ഷൂട്ട് ചെയ്തു ബാങ്ക് ലോക്കറില്‍ വ്ചെന്നു ആദ്യമേ പരസ്യപ്പെത്തുമായിരിക്കും ?

കെ എ സോളമന്‍ 

No comments:

Post a Comment