Wednesday, 21 August 2013

ദൈവദശകം സ്‌കൂളുകളില്‍ പ്രാര്‍ത്ഥനാഗീതമാക്കണം: വിഷ്ണുനാഥ്















ചെങ്ങന്നൂര്‍ : ശ്രീനാരായണ ദര്‍ശനങ്ങള്‍ക്ക് പ്രസക്തി വര്‍ധിച്ച വര്‍ത്തമാനകാലത്തില്‍ ദൈവദശകം വിദ്യാലയങ്ങളില്‍ പ്രാര്‍ത്ഥനാഗീതമാക്കണമെന്ന് പി.സി.വിഷ്ണുനാഥ് എം.എല്‍.എ. പറഞ്ഞു. 'ശ്രീനാരായണ ഗുരുവിന്റെ ജീവിതവും വിദ്യാഭ്യാസ ദര്‍ശനങ്ങളും' എന്ന വിഷയത്തില്‍ ആലപ്പുഴ ഡയറ്റ് നടത്തിയ പ്രഭാഷണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രാര്‍ത്ഥനാഗീതത്തിന്റെ കാര്യത്തില്‍ സര്‍ക്കാറാണ് ശ്രമിക്കേണ്ടത്. അടുത്ത സമ്മേളനത്തില്‍ ഇക്കാര്യം നിയമസഭയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുരുവിന്റെ വിദ്യാഭ്യാസ ദര്‍ശനങ്ങളുടെ ഗവേഷകനായ പി.കെ.ശാര്‍ങ്ഗധരന്‍ മുഖ്യപ്രഭാഷണം നടത്തി.

കമന്‍റ്: എല്ലാവനും കൂടി സ്കൂള്‍ കുട്ടികളുടെ പുറത്താണ് മൈക്കിട്ടുകേറ്റം. നിലവിലുള്ള പ്രശ്നങ്ങള്‍ ഒന്നും പോരെന്ന് തോന്നുന്നു. കുറച്ചു കൂടി ഇളക്കി മറിക്കണം, എന്നാലല്ലേ ജനത്തിന്റെ ശ്രദ്ധ തിരിയു.  സ്പിരിറ്റ് എന്ന തറ സിനിമയ്ക്കു ടാക്സ് എക്സെംഷന് വാങ്ങിക്കൊടുത്ത വിദ്വാനാണ് , കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ ഇനിയുമുണ്ടാകും  

-കെ എ സോളമന്‍ 

No comments:

Post a Comment