Saturday, 3 August 2013

പ്രത്യേക സംസ്‌ഥാനമെന്ന ആവശ്യം ; ആസാമിലും പ്രക്ഷോഭം


mangalam malayalam online newspaper

ഡിഫു : ആന്ധ്രാപ്രദേശ്‌ വിഭജിച്ച്‌ തെലുങ്കാന സംസ്‌ഥാനം രൂപീകരിക്കാന്‍ തീരുമാനമായതോടെ പ്രത്യേക സംസ്‌ഥാനരൂപീകരണം ആവശ്യപ്പെട്ട്‌ ആസാമിലും പ്രക്ഷോഭം ആരംഭിച്ചു. ബോഡോസ്‌, കാര്‍ബി, ദിമാസാസ്‌, കോച്ച്‌- രാജ്‌ബോംഗ്‌ഷിസ്‌ തുടങ്ങിയവരാണ്‌ പുതിയ സംസ്‌ഥാനരൂപീകരണ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്‌.
പ്രക്ഷോഭകാരികള്‍ കാര്‍ബി മേഖലാ കോണ്‍ഗ്രസ്‌ എം പിയുടെ വീടിന്‌ തീവെച്ചു. പ്രക്ഷോഭകാരികളെ പിന്തിരിപ്പിക്കാനായി പോലീസ്‌ നടത്തിയ വെടിവെപ്പില്‍ നാലുപേര്‍ക്ക്‌ പരുക്കേറ്റു. സംഭവത്തില്‍ കാര്‍ബി വിദ്യാര്‍ഥി സംഘടനാ നേതാവടക്കം 18 പേരെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. കൂടുതല്‍ പോലീസ്‌ സേനയെ സ്‌ഥലത്ത്‌ വിന്യസിച്ചിട്ടുണ്ട്‌. ബോഡോലാന്‍ഡ്‌ സംസ്‌ഥാനം രൂപീകരിക്കണമെന്ന ആവശ്യവുമായെത്തിയ ബോഡോ പ്രതിഷേധക്കാര്‍ സംസ്‌ഥാനത്ത്‌ 12 മണിക്കൂര്‍ ട്രെയിന്‍ തടയല്‍ സമരം നടത്തി.

കമന്‍റ് : ഇനി ഇതിനാ മാര്‍ക്കറ്റ്, കേരളത്തില്‍ മലബാര്‍ സംസ്ഥാനം വേണമെന്ന് ചില കോയ മാരും ആവശ്യമുന്നയിച്ചു കഴിഞ്ഞു.
 -കെ എ സോളമന്‍ 

No comments:

Post a Comment