Tuesday, 13 August 2013

ആശ്വാസ പദ്ധതികളില്‍ മുഖ്യമന്ത്രിയെക്കാള്‍ മുന്നില്‍ മാണി: കോടിയേരി








തിരുവനന്തപുരം: ആശ്വാസപദ്ധതികളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കാള്‍ മുന്നില്‍ ധനമന്ത്രി കെ.എം മാണിയെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍.
കേരള മുഴുവന്‍ നടന്ന് മുഖ്യമന്ത്രി നടത്തിയ ജനസമ്പര്‍ക്കപരിപാടിയെക്കാള്‍ സെക്രട്ടേറിയേറ്റിലിരുന്ന് മാണി നടത്തിയ കാരുണ്യ പദ്ധതിയെന്ന് ഇതിന് ഉദാഹരണമായി കോടിയേരി ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രി ജനസമ്പര്‍ക്ക പരിപാടിയിലൂടെ 20 കോടിയുടെ ആശ്വാസ പദ്ധതിയാണ് നടത്തിയതെങ്കില്‍ ഇരുന്നൂറ് കോടിയുടെ ആശ്വാസ പദ്ധതികള്‍ മാണി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു.
മാണിക്ക് ഇനിയും ചിന്തിക്കാന്‍ സമയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ വിഷയത്തില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി രാജിവെയ്ക്കാതെ സെക്രട്ടറിയേറ്റ് ഉപരോധസമരത്തില്‍ നിന്നും പിന്മാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജുഡീഷ്യല്‍ അന്വേഷണത്തില്‍ കാര്യമില്ല. മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണത്തിനു തയ്യാറാകുകയാണ് വേണ്ടതെന്നും കോടിയേരി ആവശ്യപ്പെട്ടു. ഉപരോധ സമരത്തിന്റെ രണ്ടാം ദിവസം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു കോടിയേരി.
അതേസമയം തന്നെ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും മാണിയെ പിന്തുണച്ച് രംഗത്തെത്തി. മാണിയെ മുഖ്യമന്ത്രിയാക്കുന്നതില്‍ പിന്തുണയ്ക്കുന്ന കാര്യം പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസിനോട് തൊട്ടുകൂടായ്മയില്ലെന്നും കാലിന്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് അറിയണമെന്നും കെ എം മാണിയെ ഉദ്ദേശിച്ച് തോമസ് ഐസക് എംഎല്‍എയും വ്യക്തമാക്കി.
കമന്‍റ്: മാണിയല്ലേ നമ്മുടെ ആള്.
-കെ എ സോളമന്‍

No comments:

Post a Comment