Posted on: 03 Apr 2013
ആലപ്പുഴ: ആലപ്പുഴ റൈറ്റേഴ്‌സ് ഫോറത്തിന്റെ സാഹിത്യ സംഗമവും പുസ്തക പ്രകാശനവും പ്രൊഫ.കെ.എ.സോളമന്‍ ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡന്റ് ജെ.കെ.എസ്.വീട്ടൂര്‍ അധ്യക്ഷനായിരുന്നു. കോയിക്കലേത്ത് രാധാകൃഷ്ണന്‍ രചിച്ച 'ന്യൂസീലന്‍ഡ് ഒരു സംതൃപ്ത രാജ്യം' എന്ന പുസ്തകം പ്രൊഫ.നെടുമുടി ഹരികുമാര്‍ പ്രൊഫ.ജോസ് കാട്ടൂരിന് നല്‍കി പ്രകാശനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ മുരളി ആലിശ്ശേരി പുസ്തകം പരിചയപ്പെടുത്തി. മധു ആലപ്പുഴ, തകഴി അയ്യപ്പക്കുറുപ്പ്, വെട്ടക്കല്‍ മജീദ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന സാഹിത്യ സംഗമത്തില്‍ അഡ്വ. ബി.സുരേഷ്, കൊല്ലായനി വര്‍ക്കി, അലക്‌സ് നെടുമുടി, സോമരാജന്‍ കിടങ്ങറ, ബി.സുജാതന്‍, പി.കെ.മുരളീധരന്‍, ഓമന തിരുവിഴ, പി.എ.ചന്ദ്രമോഹന്‍, മംഗലശ്ശേരി പത്മനാഭന്‍, പീറ്റര്‍ ബഞ്ചമിന്‍, അനില ജി.നായര്‍, കരുവാറ്റ പങ്കജാക്ഷന്‍, ഷബീര്‍, സെനോ വി.ജോസഫ്, സുരേഷ്‌കുമാര്‍, ഹരിശങ്കര്‍ കലവൂര്‍, പി.ദേവസ്യ, വിശ്വനാഥക്കുറുപ്പ്, ഫിലിപ്പോസ് തത്തംപള്ളി, കെ.ബി.ആര്‍.നായര്‍, അനില്‍കുമാര്‍, തോട്ടത്തില്‍ രവീന്ദ്രനാഥ് എന്നിവര്‍ സൃഷ്ടികള്‍ അവതരിപ്പിച്ചു.
No comments:
Post a Comment