Thursday, 18 April 2013

ആലപ്പുഴ രൂപതാ മുന്‍ ബിഷപ്പ് ഡോ. പീറ്റര്‍ ചേനപ്പറമ്പില്‍ കാലംചെയ്തു



ആലപ്പുഴ: ആലപ്പുഴ രൂപതാ മുന്‍ ബിഷപ്പ് ഡോ. പീറ്റര്‍ ചേനപ്പറമ്പില്‍ (83) കാലംചെയ്തു. ഹൃദയാഘാതത്തെ തുടര്‍ന്ന് രാവിലെ 7.10 ന് എറണാകുളത്തെ സ്വകാര്യ ആസ്പത്രിയില്‍ ആയിരുന്നു അന്ത്യം. കബറടക്കം നാളെ ആലപ്പുഴ മൗണ്ട് കാര്‍മ്മല്‍ കത്തീഡ്രലില്‍ നടക്കും.

ആലപ്പുഴ രൂപതയുടെ രണ്ടാമത്തെ ബിഷപ്പായിരുന്നു ഡോ. ചേനപ്പറമ്പില്‍ . 1984 മുതല്‍ 2001 വരെ അദ്ദേഹം രൂപതയെ നയിച്ചു. ആദ്യബിഷപ്പ് ഡോ മൈക്കിള്‍ ആറാട്ടുകുളം വിരമിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം സ്ഥാനമേറ്റത്.

തുറവൂര്‍ മനക്കോടം ചേനപ്പറമ്പില്‍ മൈക്കിളിന്റെയും ജോസഫൈന്റെയും മകനായി 1929 ഡിസംബര്‍ എട്ടിനാണ് അദ്ദേഹം ജനിച്ചത്. 1956 ജൂണ്‍ ഒന്നിന് പുണെയിലെ സെന്റ് വിന്‍സെന്റ്‌സ് പള്ളിയില്‍ ബിഷപ് റോഡ്രിഗ്‌സില്‍നിന്ന് വൈദികപട്ടം സ്വീകരിച്ചു.

Comment: Bishop with vision and breadth of imagination. My heartfelt condolence
-K A Solaman 

No comments:

Post a Comment