കൊച്ചി: സ്വര്‍ണ വിപണിയില്‍ വീണ്ടും ഇടിവ്. പവന് 1000 രൂപ കുറഞ്ഞ് സ്വര്‍ണ വില 20,000 രൂപയില്‍ താഴെയെത്തി. പവന് 19800 രൂപ എന്ന നിരക്കിലാണ് സ്വര്‍ണം ഇന്ന് വ്യാപാരം തുടരുന്നത്. ഗ്രാമിന് 125 രൂപ കുറഞ്ഞ് 2475 രൂപയിലുമെത്തി. ഇതോടെ ഒരാഴ്ചക്കിടെ സ്വര്‍ണവിലയില്‍ 2240 രൂപയുടെ കുറവാണുണ്ടായത്.
ആഗോള വിപണിയിലെ തകര്‍ച്ചയാണ് സ്വര്‍ണ വിലയെ ഇടിക്കുന്നത്. രണ്ടു വര്‍ഷത്തിനിടെയിലെ ഏറ്റവും താഴ്ന്ന നിരക്കാണ് ആഗോള വിപണിയില്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്.
കുറച്ചു ദിവസത്തേക്ക് കൂടി വിപണിയില്‍ സ്വര്‍ണ വിലയില്‍ ഇടിവുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്ന അവസരത്തില്‍ കൂടുതല്‍ സ്വര്‍ണം വാങ്ങി സ്‌റ്റോക്ക് ചെയ്യാന്‍ വ്യാപാരികള്‍ താല്‍പര്യം കാണിക്കുന്നുണ്ടെങ്കിലും വിപണിവില ഇനിയും കുറയാന്‍ സാധ്യതയുള്ളതിനാല്‍ മഞ്ഞലോഹത്തില്‍ പണം നിക്ഷേപിക്കാന്‍ ഇടപാടുകാര്‍ താല്‍പര്യപ്പെടുന്നില്ല.
ഇന്നലെ സ്വര്‍ണത്തിന്റെ വിപണിവില 21,200 രൂപയായിരുന്നു. ഏപ്രില്‍ ഒന്നിന് 22,240 രൂപയായിരുന്ന സ്വര്‍ണവിലയാണ് ഇന്ന് 20,800ലേക്ക് താഴ്ന്നിരിക്കുന്നത്.
Comment: വില ഇടിയാതിരിക്കാന്‍ ഒരു മുട്ടു കൊടുത്താലോ? സ്വര്‍ണ്ണപണയമെടുത്തവന്‍റെയാണ് ഉള്ളൂ കായുന്നത്.
-കെ എ സോളമന്‍
No comments:
Post a Comment