Saturday, 27 April 2013

എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുന്നു – വി.എസ്


കൊച്ചി: എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ആരോപിച്ചു. സമുദായം പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ഇരു സംഘടനകളും ശ്രമിക്കുന്നത്. ഇത് വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇരിങ്ങാലക്കുടയില്‍ നടന്‍ ഇന്നസെന്റിനെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയ വി.എസ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു. സമദൂരം പറഞ്ഞ് വന്‍കിടക്കാരെ സഹായിക്കാനാണ് ഈ സംഘടനകള്‍ ശ്രമിക്കുന്നത്. ഭരിക്കുന്നവരെ വിരട്ടി കാര്യം നേടുന്നതിന് വേണ്ടിയാണ് എന്‍.എസ്.എസസും എസ്.എന്‍.ഡി.പിയും ഒന്നിച്ചതെന്നും വി.എസ് പറഞ്ഞു.
മതേതര ശക്തികള്‍ ഒറ്റക്കെട്ടായി ഇതിനെ ചെറുക്കും. സമദൂരം പറഞ്ഞ് വന്‍കിടക്കാരെ സഹായിക്കുകയാണ്. വര്‍ഗീയവാദികളുടെ കുപ്രചാരണം ഇനി വിലപ്പോവില്ല. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ ഈ രണ്ട് സമുദായ സംഘടനകളും പിന്തുണച്ചാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് വി.എസ് മറുപടി പറഞ്ഞില്ല.
കമന്‍റ്: ഉമ്മന്‍ ചാണ്ടിയും പിണറായിയും  ഒന്നും മിണ്ടാത്ത സ്ഥിതിക്കു ഇങ്ങനെ പറയാന്‍ ഒരാള്‍ വേണം. 
-കെ എ സോളമന്‍ 

No comments:

Post a Comment