Wednesday 24 April 2013

സ്‌റ്റിക്കര്‍ നല്‍കണം


മംഗളം ദിനപ്പത്രം Story Dated: Wednesday, April 24, 2013 06:46

കഞ്ഞിക്കുഴിയില്‍നിന്ന്‌ ചേര്‍ത്തല 11-ാം െമെലിലേക്കു ദിവസം രണ്ടുപ്രാവശ്യം അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യുന്ന െബെക്കുകാരനാണ്‌ ഞാന്‍. നാലു കിലോമീറ്റര്‍ വരുന്ന ദൂരം ഇപ്പോള്‍ സഞ്ചരിക്കാന്‍ ഒരു മണിക്കൂര്‍ വേണം. രണ്ടു സെറ്റു വാഹന പരിശോധകരാണ്‌ വഴിയില്‍- ഒന്നു ട്രാഫിക്‌ പോലീസ്‌, രണ്ടു സാദാ പോലീസ്‌. ഒരു കൂട്ടര്‍ ഹെല്‍മറ്റു മാത്രം പരിശോധിക്കുമെങ്കില്‍ മറ്റേക്കൂട്ടര്‍ ഹെല്‍മറ്റുതൊട്ട്‌ അണ്ടര്‍വെയര്‍ വരെ പരിശോധിക്കും. സംസ്‌ഥാനത്തെ മറ്റെല്ലാ കുറ്റകൃത്യങ്ങളും ഉഛാടനം ചെയ്‌ത സ്‌ഥിതിക്ക്‌ െബെക്കുകാരെ കുറ്റവിമുക്‌തരാക്കുകയാണ്‌ ലക്ഷ്യം. െബെക്കുകാരില്‍നിന്ന്‌ ഈ വര്‍ഷം ഇതിനകം 22 കോടി പിഴിഞ്ഞു. 200 കോടിയാക്കാന്‍ ഇത്തരം പിഴിച്ചില്‍ തുടര്‍ന്നേ പറ്റൂ.
ഒരപേക്ഷയുണ്ട്‌. അത്യാവശ്യത്തിനു യാത്ര ചെയ്യുന്നവരെ ദിവസവും പീഡിപ്പിക്കരുത്‌. അതുകൊണ്ട്‌ ഒന്നു പരിശോധിച്ചാല്‍ ഒരു സ്‌റ്റിക്കര്‍ നല്‍കുക. അതു ഹെല്‍മറ്റിലോ നെറ്റിയിലോ ഒട്ടിച്ചുകൊണ്ടു വാഹനമോടിക്കാം, തുടര്‍പീഡനം ഒഴിവായിക്കിട്ടുമെങ്കില്‍.
*-കെ.എ. സോളമന്‍,

No comments:

Post a Comment