Wednesday 5 November 2014

വാട്‌സ് ആപ് സംവിധാനവുമായി മോട്ടോര്‍ വാഹന വകുപ്പ്

കാക്കനാട്(കൊച്ചി):   സംസ്ഥാനത്തെ റോഡപകടങ്ങളും ഗതാഗത ലംഘനവും തടയാന്‍ കേന്ദ്രീകൃത വാട്‌സ് ആപ് സംവിധാനവുമായി മോട്ടോര്‍ വാഹന വകുപ്പ്. 70259 50100 എന്ന കേന്ദ്രീകൃത നമ്പരാണ് സംസ്ഥാനത്തെ  പരാതികള്‍ സ്വീകരിക്കുന്നതിനായി ഉപയോഗിക്കുന്നത്. ഐഡിയ സെല്ലുലാര്‍ കമ്പനിയുമായി ചേര്‍ന്നാണിത്  നടപ്പാക്കുന്നത്. മൂന്നാംകണ്ണ്  എന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ പദ്ധതിയുടെ ഭാഗമായ വാട്‌സ് ആപ്പിലൂടെ പൊതുജനങ്ങള്‍ക്ക് ട്രാഫിക്ക് നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ ഫോട്ടോകള്‍, വീഡിയോ ദൃശ്യങ്ങള്‍, സന്ദേശങ്ങള്‍ എന്നിവ പരാതികളായി അയക്കാം.
സംസ്ഥാനത്ത് നടക്കുന്ന എല്ലാ ഗതാഗത ലംഘനങ്ങളുടെയും  പരാതികള്‍ ഒരേ കുടക്കീഴില്‍ കൊണ്ടുവരികയാണ് ഇത് വഴി ലക്ഷ്യമിടുന്നതെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍ .ശ്രീലേഖ പറഞ്ഞു. നേരത്തെ  ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, അതാത് ജില്ലകളിലെ ആര്‍ ടി ഒ മാര്‍, വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരുടെ സ്വകാര്യ മൊബൈല്‍ നമ്പരിലേക്ക് പരാതി അയക്കുകയായിരുന്നു പതിവ്. പരാതികള്‍ കൂടുതലായി എത്തിയപ്പോള്‍ അവ കൈകാര്യം ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇതിന് പരിഹാരമായാണ് ഇപ്പോള്‍ കേന്ദ്രീകൃത വാട്‌സ് ആപ് സംവിധാനം നിലവില്‍ വരുന്നത്.
കമെന്‍റ്: 
വാട്‌സ് ആപ് എന്നു കേട്ടപ്പോള്‍ പെട്ടെന്നോര്‍ത്തത് മുത്തോല്‍സവം ആണ്. മോട്ടോര്‍ വാഹന വകുപ്പിന് അങ്ങനെ വല്ലതും? കുടിയന്‍മാര്‍ എന്നു സംശയിക്കുന്ന ഡ്രൈവര്‍മാരെക്കൊണ്ടു  എന്തോഉപകരണത്തില്‍ മുത്തമിടീക്കുന്ന ഏര്‍പ്പാട് പണ്ടേയുള്ളതാണ്.
-കെ എ സോളമന്‍  

No comments:

Post a Comment