തിരുവനന്തപുരം: പെരിയാര്‍ തീരദേശവാസികള്‍ മാറി താമസിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയത്. പീരുമേട് താലൂക്കിലെ 129 കുടുംബങ്ങളോടാണ് ഇന്നു രാത്രി തന്നെ മാറി താമസിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. മുന്‍കരുതലിന്‍െറ ഭാഗമായാണ് നടപടിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ അടിയന്തര സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. അടിയന്തര സാഹചര്യത്തില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള 92 സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും റവന്യൂ മന്ത്രി വാര്‍ത്താലേഖകരോട് പറഞ്ഞു
കമന്‍റ് : എവിടെപ്പോയി ഉറങ്ങാന്‍ പറ്റാത്ത മന്ത്രിയും ശവമഞ്ച സമര്‍ക്കാരും?
കെ എ സോളമന്‍
No comments:
Post a Comment