Saturday, 8 November 2014

മഞ്ജുവാര്യര്‍ പുസ്തകോത്സവവേദിയിലും താരമായി

4


















ഷാര്‍ജ: മലയാളികളുടെ പ്രിയതാരം മഞ്ജുവാര്യര്‍ മറയില്ലാതെ പ്രേക്ഷകരുമായി സംവദിച്ച് പുസ്തകോത്സവവേദിയിലും താരമായി. ബാള്‍റൂമില്‍ നിറഞ്ഞുകവിഞ്ഞ ജനസഞ്ചയത്തെ സരസ സംഭാഷണത്തിലൂടെ അവര്‍ കൈയിലെടുത്തു.

സിനിമ, നൃത്തം, 'സല്ലാപം' എന്ന തന്റെ അനുഭവക്കുറിപ്പുകള്‍ തുടങ്ങിയവയെ ക്കുറിച്ചെല്ലാം അവര്‍ സംസാരിച്ചു. ജീവിതത്തില്‍ സംഭവിച്ചതെല്ലാം സ്വാഭാവികമായി വന്നതാണ്. ഒരു സ്വപ്‌നജീവിയല്ല താന്‍, സ്വപ്‌നങ്ങള്‍ തന്നെ സ്വാധീനിക്കാറുമില്ല. സിനിമയും നൃത്തവും തനിക്ക് രണ്ട് കണ്ണുകള്‍പോലെയാണ്, ഏതാണ് വലുതെന്ന് ചോദിച്ചാല്‍ രണ്ടും ജീവിതത്തില്‍ അപൂര്‍വസിദ്ധിയായി കൊണ്ടുനടക്കുന്നു.

സിനിമകള്‍ക്ക് ഭാഷയുടെ അതിര്‍വരമ്പുകളില്ല. നല്ല സിനിമകളില്‍ ഏതുഭാഷയില്‍ ലഭിച്ചാലും അഭിനയിക്കാന്‍ തയ്യാറാണെന്നും നിറഞ്ഞ കൈയടികള്‍ക്കിടയില്‍ മഞ്ജുവാര്യര്‍ പറഞ്ഞു. കഴിഞ്ഞകാലജീവിതത്തില്‍ തനിക്ക് നഷ്ടമായ വായനശീലം വീണ്ടെടുത്ത സന്തോഷവും മലയാളികളുടെ പ്രിയതാരം പങ്കുവെച്ചു. വലിയൊരു എഴുത്തുകാരിയല്ലാതിരുന്നിട്ടും ഷാര്‍ജ പുസ്തകമേളയില്‍ 'സല്ലാപം' പ്രകാശനംചെയ്യാന്‍ സാധിച്ചത് ജീവിതത്തിലെ വലിയ ഭാഗ്യമാണെന്നും അവര്‍ പറഞ്ഞു. 
Comment: കഞ്ഞി, കൂട്ടാന്‍ ഇവയൊന്നുംവെയ്ക്കണ്ട, ഭാര്‍ത്താവിന്റെ കാര്യം നോക്കേണ്ട, മകളുടെ പഠനം ശ്രദ്ധിക്കേണ്ട, ഹൌ ഓള്‍ഡ് ആര്‍ യൂ എന്ന പൊളിപ്പടത്തില്‍ അഭിനയിച്ചതോടെ സര്ക്കാര്‍ പച്ചക്കറി കൃഷിയുടെ മുഖ്യ ഉപദേശകയായി തെരെഞ്ഞെടുക്കുകയും ചെയ്തു..അപ്പോള്‍ എങ്ങനെ താരമാകാതിരിക്കും?
-കെ എ സോളമന്‍ 

No comments:

Post a Comment