Saturday 8 November 2014

കിസ് ഓഫ് ലവിന് പിന്തുണയുമായി ആലിംഗന സമരം














കൊച്ചി: ചുംബന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്, സദാചാര പോലീസിന് എതിരെ മഹാരാജാസ് കോളേജില്‍ ആലിംഗന സമരം നടത്തിയ പത്ത് വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്തു. ആറ് പെണ്‍കുട്ടികള്‍ക്കും നാല് ആണ്‍കുട്ടികള്‍ക്കും എതിരെയാണ് നടപടിയെടുത്തത്. എന്നാല്‍ സസ്‌പെന്‍ഡ് ചെയ്തതായുള്ള അറിയിപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറിയിട്ടില്ല. പകരം മാതാപിതാക്കളെ ഫോണില്‍ ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്ത വിവരം അറിയിക്കുകയായിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു വിദ്യാര്‍ത്ഥികളുടെ സ്വതന്ത്ര കൂട്ടായ്മ ആലിംഗന സമരത്തിന് എത്തിയത്. എന്നാല്‍ അനുമതി വാങ്ങാതെയുള്ള പരിപാടി ആയതിനാല്‍ 11 മണിക്ക് പ്രിന്‍സിപ്പല്‍ ഡോ. ടി.വി. ഫ്രാന്‍സിസ് സമരക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അറിയിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ ഈ അറിയിപ്പ് വകവെയ്ക്കാതെ സമരത്തിന് ഇറങ്ങി.

മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായ നിതിന്‍ വാസു, കെ. അജിത്ത്, പയസ്‌മോന്‍ സണ്ണി, അനന്ദു, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനികളായ അമയ, അര്‍ച്ചന, പത്മിനി എന്നിവരുടെ മാതാപിതാക്കളെയാണ് പ്രിന്‍സിപ്പല്‍ ഫോണില്‍ ബന്ധപ്പെട്ടത്. ഇവരെ കൂടാതെ നാലുപേര്‍ക്ക് എതിരെ കൂടി അധികൃതര്‍ നടപടിയെടുത്തിട്ടുണ്ട്. അനുവാദം കൂടാതെ കോളേജില്‍ സമരം നടത്തിയതിനും സംസ്‌കാരമില്ലാതെ പെരുമാറിയതിനുമാണ് നടപടി. എന്നാല്‍ വെള്ളിയാഴ്ച വൈകുന്നേരം ആയതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അറിയിപ്പ് കൈമാറാന്‍ സാധിച്ചിരുന്നില്ല.

അതേസമയം അന്വേഷണം നടത്താതെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്തതിന്റെ അടിസ്ഥാനം മനസ്സിലായില്ലെന്ന് നിതിന്‍ വാസു പറഞ്ഞു. സസ്‌പെന്‍ഷന്‍ അറിയിപ്പ് ലഭിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ മൗനാനുവാദത്തോടെയാണ് സമരം നടന്നത്. കെ.എസ്.യു., എ.ബി.വി.പി. എന്നീ സംഘടനകള്‍ സമരക്കാര്‍ക്കെതിരായ നിലപാട് സ്വീകരിച്ചിട്ടുണ്ട്.

Comment; 
ഈ പിള്ളെരൊന്നും പഠിക്കാന്‍ വേണ്ടിയല്ല കോളേജില്‍ പോകുന്നതെന്ന്   ഇവരുടെ കോലം കണ്ടാല്‍ തിരിച്ചറിയാം. അമ്മയെയും പെങ്ങളെയും തിരിച്ചറിയാതെ പ്രവര്‍ത്തിക്കുന്ന പത്തല്ല നൂറെണ്ണമാണെങ്കിലും സസ്പെണ്ട് ചെയ്യണം.കോളേജിന് ഒരു ഡിസിപ്ലിന്‍ ഉണ്ടെന്ന് തെളിയിച്ച  പ്രിന്‍സിപ്പലിന് പൂര്‍ണ്ണ  പിന്തുണ. 

സസ്‌പെന്‍ഡ് ചെയ്തതായുള്ള അറിയിപ്പ് ലഭിച്ച ആലിംഗന വിദ്യാര്‍ത്ഥികളുടെ  മാതാപിതാക്കള്‍ക്ക്  കോളേജിലെത്തി ചുംബനം നടത്തി പ്രതിഷേധിക്കാവുന്നതേയുള്ളൂ. 

-കെ എ സോളമന്‍ 

2 comments:

  1. Yes sir..I agree with u...Now youth are influenced by such foolish activities..They don't know the aims which are behind curtain..:)..Also media giving more importance to such activities..That's not fair..manorama raised Rahul Pasupalan (Organiser of kiss of love) as candidate in their News Maker contest..that's media..Also his colleague Reshmi R Nair is known as Bikiney model..Our youth are imitating such notorious persons...കലികാലം..!!

    ReplyDelete