Friday, 21 November 2014

കേരള പി.വി.സിയുടെ ഗവേഷണ പ്രബന്ധം കോപ്പിയടിയെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം : കേരള സര്‍വകലാശാലാ പ്രൊ-വൈസ് ചാന്‍സലര്‍ വി. വീരമണികണ്ഠന്റെ പിഎച്ച്.ഡി ഗവേഷണ പ്രബന്ധം മറ്റ് പലരുടെയും പ്രബന്ധങ്ങളില്‍ നിന്ന് പകര്‍ത്തിയെഴുതിയതാണെന്ന് കണ്ടെത്തി. ഗവേഷണ ബിരുദത്തിനായി അദ്ദേഹം സമര്‍പ്പിച്ച പ്രബന്ധത്തില്‍ 63 ശതമാനം വരെ ഇന്റര്‍നെറ്റ്, വിവിധ പ്രസിദ്ധീകരണങ്ങള്‍, വിദ്യാര്‍ഥികളുടെ പേപ്പറുകള്‍ എന്നിവയില്‍ നിന്ന് കോപ്പിയടിച്ചതാണെന്നാണ് കണ്ടെത്തല്‍.

ഗവേഷണ പ്രബന്ധത്തെക്കുറിച്ച് പരാതി ഉയര്‍ന്നതിനെത്തടുര്‍ന്ന് അദ്ദേഹം ഡോക്ടറേറ്റെടുത്ത കാലിക്കറ്റ് സര്‍വകലാശാല ഇത് വിദഗ്ദ്ധ പരിശോധനയ്ക്കയച്ചു. ഈ പരിശോധനയിലാണ് കോപ്പിയടി സ്ഥിരീകരിച്ചത്. അനന്തര നടപടിക്കായി സര്‍വകലാശാല ഇതുസംബന്ധിച്ച ഫയല്‍ സര്‍ക്കാരിനയച്ചു.

വീരമണികണ്ഠന്റെ ഗവേഷണ പ്രബന്ധത്തിന്റെ ആധികാരികത ചോദ്യം ചെയ്ത് ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനറും മുന്‍ സിന്‍ഡിക്കേറ്റ് അംഗവുമായ ആര്‍.എസ്. ശശികുമാര്‍ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിന് പരാതി നല്‍കിയിരുന്നു. പ്രബന്ധത്തിലെ ഓരോ ഭാഗവും മറ്റേത് പ്രബന്ധത്തില്‍ നിന്നെടുത്തുവെന്ന തെളിവ് സഹിതമായിരുന്നു പരാതി. ഉന്നതവിദ്യാഭ്യാസത്തിന്റെ ചുമതല വഹിക്കുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാമിന് മന്ത്രി പരാതി കൈമാറി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
കാലിക്കറ്റ് സര്‍വകലാശാലാ വി.സിക്ക് ഇത് കൈമാറുകയും സര്‍വകലാശാലയ്ക്ക് പുറത്തുള്ള വിദഗ്ദ്ധനോട് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. സംശയിക്കപ്പെടുന്നയാള്‍ ഉന്നതപദവിയിലിരിക്കുന്ന വ്യക്തിയായതിനാല്‍ അതീവ രഹസ്യമായി മുദ്രവെച്ച പാക്കറ്റുകളിലാണ് ഇതുസംബന്ധിച്ച ഫയലുകള്‍ സഞ്ചരിച്ചത്. 

കമന്‍റ്:  അഴിമതിക്ക് കൂട്ടുനില്‍ക്കാത്ത നിര്‍ഭയനായ ഒരു ഉദ്യോഗസ്ഥനെ താറടിക്കാനുള്ള ഗൂഢ ശ്രമമാണ് ഈ നീക്കത്തിനുപിന്നില്‍. ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനറും മുന്‍ സിന്‍ഡിക്കേറ്റ് അംഗവുമായ ആര്‍.എസ്. ശശികുമാറിന്റെ ചൊറിച്ചില്‍ മനസ്സിലാകും. ഇദ്ദേഹമെന്താ മാറ്റാരുടെയും പ്രബന്ധങ്ങള്‍ സംബന്ധിച്ചു  വിദ്യാഭ്യാസമന്ത്രിക്കു പരാതി നാല്‍കാത്തത്? 
നാഥനില്ലാ കളരിയായിക്കിടുന്ന കേരളാ യൂണിവേര്‍സിറ്റിക്ക്  അടുക്കും ചിട്ടയുമുണ്ടാക്കിയത് വലിയ പാതകം തന്നെ. പ്രബന്ധത്തില്‍ കോപ്പിയടിയുണ്ടെങ്കില്‍ കണ്ടുപിടിക്കേണ്ടത് ഗൈഡുംഅത് മൂല്യനിര്‍ണ്ണയംചെയ്ത എക്സാമിനേര്‍സും ആണ്. കൂലിക്കെടുത്തആള്‍ പുതുതായി മൂല്യനിര്‍ണയം നടത്തിയെന്നും അതില്‍ പ്ലേജിയറിസം ഉണ്ടെന്ന്പറയുന്നതും  ഇത്ര വിശദ മായി റിപ്പോര്ട്ട് ചെയ്യുന്നതും കള്ളക്കളിതന്നെ 
-കെ എ സോളമന്‍ 

3 comments:

  1. വിദേശരാജ്യങ്ങളിൽ പ്രബന്ധം സോഫ്റ്റ്വെയർ ഉപയോഗിച്ച് സ്കാൻ ചെയ്ത് അടിച്ചുമാറ്റിയെടുത്ത ഭാഗങ്ങൾ കണ്ടുപിടിക്കാനുള്ള സംവിധാനം ഉണ്ടല്ലോ?? അത് ഇവിടെ ഇല്ലേ??

    ReplyDelete
  2. ഗവേഷണ പ്രബന്ധങ്ങളില്‍ റഫറന്‍സ് കൊടുക്കുക പതിവാണ്. ഈ പരാതിക്കാരുടെ പ്രബന്ധങ്ങളില്‍ കാണും വിദേശിയും സ്വദേശിയുമായ കോപിയ്ടടികള്‍. വീരമണികണ്ഡനെ ടാര്‍ഗെറ്റ് ചെയ്യുന്നത് വ്യെക്തി വിദ്വേഷം തീര്‍ക്കാനാണ്. പി എച്ച് ഡി പിന്‍വലിക്കുക പോലുള്ള മണ്ടത്തരത്തിലേക്ക് കാലിക്കറ്റ് സിണ്ടിക്കേറ്റ് പോകില്ല എന്നു കരുതാം. അങ്ങനെ പോയാല്‍ ഒട്ടനവധി ഡോക്ടറേറ്റുകള്‍ പിന്‍വലിക്കേണ്ടിവരും .

    ReplyDelete
  3. അതു ശരിയാ...കൂടുതലും കോപ്പി പേസ്റ്റ് ആണല്ലോ. :)

    ReplyDelete