കഴിഞ്ഞ വര്‍ഷം ജൂലായ് എട്ടിന് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഒരു ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ പുതിയ ഉത്തരവ്. വാഹന ഉടമ അല്ലാത്തവര്‍ ആര്‍.ടി.ഒ. ഓഫീസ് സേവനത്തിനായി എത്തുമ്പോള്‍ വാഹന ഉടമയില്‍നിന്ന് ചുമതലപ്പെടുത്തല്‍ കത്ത് കൂടി വേണമെന്നായിരുന്നു കോടതി ഉത്തരവ്. പക്ഷേ നിശ്ചിത എണ്ണം അപേക്ഷകളെന്ന് കോടതി പറഞ്ഞിരുന്നില്ല. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ ഉത്തരവില്‍ ഒരു ഏജന്റിന് ഇനി ഒരു അപേക്ഷ മാത്രമെ ആര്‍.ടി. ഓഫീസില്‍ കൊടുക്കാനാകൂ. ഇതോടെ ആര്‍.ടി. ഓഫീസുകളിലെ തിരക്ക് നിയന്ത്രിക്കാനാവുന്നതിനൊപ്പം അഴിമതികളും കുറയ്ക്കാനാകുമെന്നും കണക്കുകൂട്ടുന്നു

ഓണ്‍ലൈന്‍ സംവിധാനം നിലവിലുണ്ടെങ്കിലും മിക്ക സേവനങ്ങള്‍ക്കും അതുവഴി പണമടച്ച് അപേക്ഷകര്‍ ആര്‍.ടി. ഓഫീസില്‍ നേരിട്ട് പോകേണ്ടതുണ്ട്. ഇത് ഭൂരിഭാഗവും ഡ്രൈവിങ് സ്‌കൂളുകള്‍ വഴിയോ ഏജന്റുമാര്‍ വഴിയോ ഒക്കെയാണ് ജനം തരപ്പെടുത്തുന്നത്. പുതിയ ഉത്തരവോടെ ഇത് നിയന്ത്രിക്കപ്പെടും.

വാഹന ഡീലര്‍മാരില്‍നിന്ന് വരുന്ന പ്രതിനിധികളെയും ഏജന്റുമാരായി കണക്കാക്കണമെന്നും ഇവര്‍ മറ്റ് ഡീലര്‍മാരില്‍നിന്ന് അപേക്ഷ കൊണ്ടുവരരുതെന്നും ഉത്തരവിലുണ്ട്. ഡ്രൈവിങ് സ്‌കൂളുകള്‍ക്കും വാഹനപുക പരിശോധനാ കേന്ദ്രങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. ഉത്തരവിന്റെ കോപ്പി എല്ലാ ആര്‍.ടി. ഓഫീസുകളിലും പ്രദര്‍ശിപ്പിക്കും. ഉത്തരവ് കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ എല്ലാ ഡെപ്യുട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍മാരും ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍മാരും എന്‍ഫോഴ്‌സ്‌മെന്റ് കമ്മിഷണര്‍മാരും തുടര്‍ച്ചയായി അപ്രതീക്ഷിത പരിശോധനകള്‍ നടത്തും.

കമന്‍റ് : തീരുമാനം നല്ലത് തന്നെ. പക്ഷേ ഇതുവരെ ആര്‍ക്കും നന്നാക്കാന്‍ കഴിയാത്ത പ്രസ്ഥാനം ഇതോടെ നന്നാവും എന്നു കരുതുക വയ്യ.
-കെ എ സോളമന്‍