Friday 18 December 2015

മദര്‍ തെരേസയുടെ വിശുദ്ധപ്രഖ്യാപനം സെപ്റ്റംബറില്‍

mother
വത്തിക്കാന്‍ സിറ്റി: മദര്‍ തെരേസ വിശുദ്ധ പദവിയിലേക്ക്. മദര്‍ തെരേസയുടെ മധ്യസ്ഥയുടെ ഫലമായുണ്ടായ രണ്ടാമത്തെ അത്ഭുതത്തിനു ഫ്രാന്‍സിസ് മാര്‍പാപ്പ  അംഗീകാരം നല്‍കി. അടുത്ത വര്‍ഷം സെപ്റ്റംബറിലാകും വിശുദ്ധ പദവി പ്രഖ്യാപനം.
ഇറ്റാലിയന്‍ കത്തോലിക്കാ പത്രമായ ആവേനയറാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ വത്തിക്കാന്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായ അറിയിപ്പൊന്നും നല്‍കിയിട്ടില്ല.
തലച്ചോറില്‍ ഒന്നിലേറെ ട്യൂമറുകളുണ്ടായിരുന്ന ബ്രസീലുകാരനായ യുവാവിന്റെ അസുഖം മദര്‍ തെരേസയുടെ മാധ്യസ്ഥം വഴി ഭേദമായതാണ് വത്തിക്കാന്‍ അംഗീകരിച്ചത്. ഇതോടെ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങള്‍ കത്തോലിക്കാ സഭ പൂര്‍ത്തിയാക്കി. വത്തിക്കാനിലായിരിക്കും പ്രഖ്യാപനം.
അല്‍ബീനിയയില്‍ ജനിച്ച മദര്‍ തെരേസ തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയാക്കിയിരുന്നത് ഇന്ത്യയായിരുന്നു. മിഷണറീസ് ഓഫ് ചാരിറ്റി എന്ന സന്യാസീസഭ സ്ഥാപിച്ച് കൊല്‍ക്കത്തയിലെ പാവപ്പെട്ടവര്‍ക്കും അനാഥര്‍ക്കും രോഗികള്‍ക്കും വേണ്ടിയാണ് മദര്‍ പ്രവര്‍ത്തിച്ചത്. 1999ല്‍ മദറിനെ ദൈവദാസിയായും 2003 ഒക്ടോബര്‍ 19ന് വാഴ്ത്തപ്പെട്ടവളായും പ്രഖ്യാപിച്ചു. കാലം ചെയ്ത ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് മദറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്.
കമന്‍റ് ; Mother Teresa is more than a saint
-കെ എ സോളമന്‍ 

No comments:

Post a Comment