കര്‍ണാടക : കര്‍ണാടക ലോകായുക്ത, ജസ്റ്റിസ് വൈ.ഭാസ്‌കര്‍ റാവു രാജി വച്ചു. ലോകായുക്തക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെ തുടര്‍ന്നാണ് രാജി. രാജി ഗവര്‍ണര്‍ സ്വീകരിച്ചു. ജസ്റ്റിസ് റാവുവിനെ നീക്കുന്നതിനായി ഔദ്യോഗിക നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കര്‍ണാട അസംബ്ലി സ്പീക്കര്‍ കഗോഡു തിമ്മപ്പക്ക് രേഖാമൂലം പരാതി നല്‍കിയിരുന്നു. 
ലോകായുക്തയില്‍ വരുന്ന കേസുകള്‍ ഒത്തുതീര്‍ക്കാന്‍ ഭാസ്‌കര്‍ റാവുവും മകനും കൈക്കൂലി വാങ്ങുന്നു എന്ന് ആരോപിച്ച് മാസങ്ങള്‍ക്കുമുമ്പേ തന്നെ ഭാസ്‌കര്‍ റാവുവിന്റെ രാജിക്കായി മുറവിളി ഉയര്‍ന്നിരുന്നതാണ്. ലോകായുക്ത റെയ്ഡ് ഒഴിവാക്കുന്നതിനായി കൈക്കൂലി വാങ്ങിയതിന് ഭാസ്‌കര്‍ റാവുവിന്റെ മകന്‍ അശ്വിനെ കഴിഞ്ഞ ജൂലൈയില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മകന്റെ അറസ്റ്റിനെ തുടര്‍ന്ന് ഭാസ്‌കര്‍ റാവുവിന്റെ രാജിക്കായി സമ്മര്‍ദ്ദം ഏറി. ഇതേ തുടര്‍ന്ന് ജൂലൈ അവസാന വാരത്തോടെ അവധിയില്‍ പ്രവേശിച്ച ഭാസ്‌കര്‍ റാവു അവധി അവസാനിക്കാന്‍ കാത്തുനില്‍ക്കാതെയാണ് രാജിക്ക് തയ്യാറായത്. 
കമന്‍റ്: വേലി തന്നെ വിളവു തിന്നുമ്പോള്‍ 
-കെ എ സോളമന്‍